ഷോർട്സിൽ എത്തി പ്രേക്ഷക മനം കവർന്ന് നടി റിമ കല്ലിങ്കൽ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത  ചിത്രത്തിലൂടെ സിനിമയിലേക്ക് നായികയായി രംഗപ്രവേശനം ചെയ്ത താരമാണ് നടി റിമ കല്ലിങ്കൽ. പിന്നീട് നായിക സഹ നായിക വേഷങ്ങളിൽ നിരവധി സിനിമകളിൽ റിമ അഭിനയിച്ചു. റിമയുടെ കരിയർ മാറ്റിമറിച്ചത് 22 ഫെമയിൽ കോട്ടയം എന്ന ആഷിഖ് അബു ചിത്രമാണ്. റിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് സ്ക്രീനിൽ അവതരിപ്പിച്ചത്.

സിനിമയിൽ 2015 വരെ ഒരുപാട് നല്ല കഥാപാത്രങ്ങൾ റിമയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് വിവാഹിതയായ ഈ താരത്തെ തേടി മികച്ച അവസരങ്ങൾ ഒന്നും തന്നെ പിന്നീട് വന്നില്ല. റിമയെ വിവാഹം ചെയ്തത് പ്രസ്ത സംവിധായകൻ ആഷിഖ് അബു ആണ്. റിമ അവസാനമായി വേഷമിട്ടത് ഈ വർഷം പുറത്തിറങ്ങിയ നീലവെളിച്ചം എന്ന മലയാള ചിത്രത്തിലാണ്. ആഷിഖ് അബു തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.

റിമ ഈ ചിത്രത്തിൽ  നായികയായിട്ടാണ്  അഭിനയിച്ചത്. ഭാർഗവി എന്ന കഥാചിത്രമായി മികച്ച പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിൽ താരം കാഴ്ചവച്ചത്. പക്ഷേ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടിയെടുക്കാൻ കഴിയാതെ പോയി . ഒരു അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നർത്തകിയുമാണ് റിമ . സ്വന്തമായി ഒരു ഡാൻസ് സ്കൂളും റിമ നടത്തി പോരുന്നുണ്ട്. നിർമ്മാണ രംഗത്തും റിമ ഇപ്പോൾ ചുവട് ഉറപ്പിച്ചിട്ടുണ്ട്.

റിമയുടെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളെ വരും വർഷങ്ങളിൽ  കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ റിമയുടെ സ്റ്റൈലിഷ് ലുക്കിൽ ള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷാഫി ഷകീർ ആണ് . റിമയ്ക്ക് മേക്കപ്പ് ചെയ്തു നൽകിയത് ഉണ്ണി പി.എസാണ്. ഫോട്ടോകൾ കണ്ട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് എന്തൊരു മാറ്റമാണെന്ന് .

Scroll to Top