ലോലിപോപ്പ് നുണഞ്ഞ് കൊണ്ട് നടി റിമ കല്ലിങ്കൽ…! ചിത്രങ്ങൾ പങ്കുവച്ച് താരം..

സ്വാഭാവികമായ അഭിനയം മികവു കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള താരസുന്ദരിയാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത റിമ പിന്നീട് ഒട്ടേറെ മികവുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ശക്തയായ പല സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്ത് മികച്ച നായികമാരിൽ ഒരാളായി മാറുവാനും ഈ താരത്തിന് സാധിച്ചു. ഇപ്പോഴും അഭിനയരംഗത്തും നിർമ്മാണ രംഗത്തുമായി ഏറെ സജീവമാണ് റിമ .

വിവാഹശേഷം അഭിനയത്തോടെ വിട പറയുന്ന നായികമാരെയാണ് മലയാള ചലച്ചിത്ര ലോകത്തും കൂടുതലായി കാണാൻ സാധിച്ചിരുന്നത് എന്നാൽ റിമ അതിൽ നിന്നും ഏറെ വ്യത്യസ്തയായിരുന്നു. വിവാഹ ശേഷവും തൻറെ കരിയറിന് മുൻതൂക്കം കൊടുത്ത വ്യക്തിയാണ് റിമ . അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമായി ഈ താരം മാറുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റിമ പങ്കുവെക്കുന്ന പല ഫോട്ടോഷൂട്ടുകളും ആരാധക മനം കവർന്നിരുന്നു. പലപ്പോഴും താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ ഏറെ വ്യത്യസ്തത കൈവരിച്ചിരുന്നു.

റിമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കയ്യിൽ ഒരു ലോലിപോപ്പുമായി നിൽക്കുന്ന ചിത്രങ്ങളാണ് റിമ പങ്കു വെച്ചിട്ടുള്ളത്. ചിത്രങ്ങൾക്കൊപ്പം എൻറെ ഹൃദയം തിന്നുന്നു എന്നുകൂടി കുറിച്ചുകൊണ്ടാണ് ഇവ റിമ പോസ്റ്റ് ചെയ്തിട്ടുള്ളത് . റിമയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജയ്സൺ മദനിയാണ്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സാന്ദ്ര രശ്മിയും താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് മെറിൻ രമ്യയുമാണ്. സഹ അഭിനേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് റിമയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്റമ്മേ എന്ന കമൻറ് ചിത്രത്തിന്റെ നടി പാർവതി തിരുവോത്ത് നൽകിയിട്ടുള്ളത്. ഫോട്ടോഷൂട്ടിലെ വ്യത്യസ്തതയെ അഭിനന്ദിച്ചു നിരവധി പ്രേക്ഷകർ കമൻറ് നൽകിയിട്ടുണ്ട്. ഏതായാലും പതിവുപോലെ തന്നെ നിമിഷനേരം കൊണ്ട് റിമയുടെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. റിമ മലയാളത്തിൽ അവസാനമായി വേഷമിട്ടത് താരത്തിന്റെ ഭർത്താവ് ആഷിക് അബു അണിയിച്ചൊരുക്കിയ നീല വെളിച്ചം എന്ന സിനിമയിലാണ്. ഇതിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരുന്നു.

Scroll to Top