ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ..

ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി റിമ കല്ലിങ്കൽ. നായികയായി തന്നെ ആദ്യ ചിത്രത്തിൽ വേഷമിട്ട റിമയ്ക്ക് അതിന് ശേഷവും നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. ആദ്യചിത്രം ഋതു ആയിരുന്നെങ്കിലും താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ആണ്.റിമയുടെ കരിയറിൽ ഏറെ പ്രശംസകൾ നേടിക്കൊടുത്ത ചിത്രം 2012-ൽ പുറത്തിറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ് ആ ചിത്രത്തിലെ ടെസ്സ എന്ന കഥാപാത്രമായിട്ടുള്ള റിമയുടെ പ്രകടനം . 2013 ലാണ് റിമ വിവാഹിതയാകുന്നത്. സംവിധായകൻ ആഷിക് അബുവാണ് താരത്തിന്റെ ജീവിതപങ്കാളി. വിവാഹത്തിന് മുൻപ് വരെ വളരെയധികം അഭിനയരംഗത്ത് സജീവമായിരുന്ന റിമ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടത്.റിമയുടെ മലയാളത്തിൽ അവസാനമിറങ്ങിയ ചിത്രം സന്തോഷിന്റെ ഒന്നാം രഹസ്യമാണ്. ഒരു നിർമ്മാതാവ് കൂടിയായ ആഷിഖ് അബുവുമായി വിവാഹിതയായ ശേഷം റിമ അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായി നിന്നു. റിമയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത് ആഷിഖ് തന്നെ സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയാണ്. അതിൽ റിമ നായികയായിട്ടാണ് അഭിനയിച്ചിട്ടുളളത്.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരു താരം കൂടിയാണ് റിമ കല്ലിങ്കൽ. ഇപ്പോഴിതാ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരാധകർക്കായി സുഹൃത്തുകൾക്ക് ഒപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. നടനകൈരളി എന്ന ആർട്സ് ട്രെയിനിങ് സെന്ററിൽ ഒത്തുകൂടിയപ്പോഴുള്ള ചിത്രങ്ങളാണ് റിമ പങ്കു വെച്ചിട്ടുള്ളത്. റിമയ്ക്ക് ഒപ്പം ഈ ചിത്രങ്ങളിൽ നടിമാരായ അതിഥി ബാലൻ, ഇഷ തൽവാർ, ഗായത്രി അരുൺ എന്നിവരെയും കാണാൻ സാധിക്കും.

Scroll to Top