ഏറെ വിവാദങ്ങളും ചർച്ചകളുമായി ഉയർന്ന ഒരാഴ്ചയായിരുന്നു ബിഗ്ബോസിൽ കഴിഞ്ഞു പോയത്. ഇത്തരം തിരക്കുകൾക്കിടയിലും ആഴ്ചകളിൽ സ്ഥിരം നടക്കുന്ന എലിമിനേഷൻ പ്രക്രിയയും നടന്നിരുന്നു. സെറീനയെ ആയിരുന്നു ഇത്തവണ പുറത്താക്കിയത്. പക്ഷേ സെറീന സീക്രട്ട് റൂമിലായിരുന്നു. തിരിച്ചെത്തിയപ്പോൾ സെറീനയോട് തന്റെ സങ്കടം പങ്കുവെക്കുന്ന റെനീഷയെയാണ് കാണാൻ സാധിക്കുന്നത്.
ഇവരുടെ ഇമോഷണൽ ടോക്ക് ആണ് ഇപ്പോൾ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. 3 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ തിരിച്ചെത്തിയപ്പോൾ മുതൽ നിനക്ക് എന്നോട് എന്തെങ്കിലും വിരോധമുണ്ടോ എന്ന് ചോദിക്കണം റെനീഷയെ ആണ് കാണാൻ സാധിക്കുന്നത്. അവർക്കിടയിലെ ആസ്വാരസ്യങ്ങൾ സംസാരിച്ചുകൊണ്ട് പിന്നീട് സെറീനയുടെ അടുത്ത് റിനീഷ വളരെയധികം ഇമോഷണൽ ആകുന്നതും കാണാൻ സാധിക്കും.
വീഡിയോയ്ക്ക് താഴെ നിരവധിപേർ റിനീഷയെ സപ്പോർട്ട് ചെയ്യുകയും ഒപ്പം സെറീനയെ പുറത്താക്കാത്തതിൽ ഉള്ള പ്രതിഷേധങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2022 ൽ മിസ് ക്വീൻ കേരളയായി തിരഞ്ഞെടുത്ത വ്യക്തിയാണ് സെറീന. കഴിഞ്ഞാഴ്ചയിൽ 6 മത്സരാർത്ഥികളായിരുന്നു എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. സെറീനയെ കൂടാതെ ഷിജു, അഖിൽ , റിനോഷ്, മിഥുൻ, റെനീഷ എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികൾ . എന്നാൽ ഇതിലെ 4 പുരുഷമത്സരാർഥികളും സേവ് ആവുകയും റെനീഷയേയും സെറീനയേയും ആക്ടിവിറ്റി ഏരിയയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇരുവരും അവിടെനിന്ന് ഈ ഷോയിൽ എത്തിയ തങ്ങളുടെ എക്സ്പീരിയൻസ് പങ്കുവയ്ക്കുകയും തുടർന്ന് മോഹൻലാൽ സെറീനയാണ് എവിക്ട് ആയത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ സെറീന തിരിച്ചെത്തിയതോടെ തന്നോടുള്ള അടുപ്പത്തിൽ മാറ്റമുണ്ടെന്ന് തോന്നിയാണ് റെനീഷ സെറീനയുമായി സംസാരം തുടങ്ങിയത്. താൻ തിരിച്ചെത്തിയതിൽ ചിലർക്ക് താല്പര്യം തോന്നിയിരുന്നില്ല എന്നല്ല പ്രതീക്ഷ ഈ സമയം സെറീനയോട് പറയുന്നുണ്ടായിരുന്നു. ഒടുവിൽ വളരെയധികം ഇമോഷണൽ ആയി റെനീഷ പറയുന്നത് നീ പോയപ്പോൾ പോലും എനിക്ക് ഇത്രയും സങ്കടം വന്നിരുന്നില്ല എന്നായിരുന്നു.