പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തി 2016ൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി രസ്ന പവിത്രന്റേത്. അനിയത്തി റോളുകളിലൂടെയാണ് മലയാള സിനിമയിൽ എന്ന താരം ശോഭിച്ചത്. നായിക വേഷങ്ങൾ ചെയ്തു മാത്രമല്ല സഹനടി റോളുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ കയറിപ്പറ്റാം എന്ന് തെളിയിച്ച താരം കൂടിയാണ് രസ്ന . പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങിയ തൻറെ അടുത്ത ചിത്രത്തിൽ വേഷമിട്ടത് മലയാളത്തിലെ മറ്റൊരു യുവതാരത്തിന്റെ അനിയത്തി വേഷത്തിലാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ അനിയത്തി റോളിലാണ് പിന്നീട് രസന പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആമി എന്ന സിനിമയിലും രസന അഭിനയിച്ചിരുന്നു.

തമിഴിലൂടെ ആയിരുന്നു താരം കരിയർ ആരംഭിച്ചതെങ്കിലും മലയാളത്തിൽ സഹനടി വേഷങ്ങളിലൂടെ തിളങ്ങുവാൻ രസ്നയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ ശോഭിച്ചു നിൽക്കവേ ആയിരുന്നു താരം വിവാഹിതയായത്. അതിനുശേഷം അല്പം ഇടവേളയെടുത്ത് താരം പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞവർഷം റിലീസ് ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലൂടെ ആണ് . അഭിനയത്തിൽ നിന്ന് വിട്ട് നിന്ന് സമയത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ താരം ഏറെ സജീവമായിരുന്നു.തൻറെ വിശേഷങ്ങളും മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നത് സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു. അതിൽ തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഹോട്ട് ലുക്കിലും ഗ്ലാമർ ലുക്കിലും താരത്തെ പ്രേക്ഷകർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാൻ തുടങ്ങി.


ഇപ്പോഴിതാ രസ്ന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുത്തൻ ചിത്രങ്ങമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രസ്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പതിവുപോലെ വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമാണ് . റെഡ് കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പിൽ താരത്തെ പതിവിൽ നിന്നും സുന്ദരിയായി തോന്നുന്നുണ്ട്.