ഗ്ലാമർ വേഷത്തിൽ ഹോട്ടായി റായ് ലക്ഷ്മി.. ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത സിനിമ നടിയാണ് റായ് ലക്ഷ്മി. 2005ൽ പ്രേഷകരുടെ മുന്നിൽ എത്തിയ കർക്ക കസദര എന്ന ചലച്ചിത്രത്തിലൂടെയാണ് താര സുന്ദരി റായ് ലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. തന്റെ ആദ്യ സിനിമ തന്നെ വലിയ ഒരു വിജയമായിരുന്നു കൈവരിച്ചിരുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഒരു തെലുങ്ക് ചലച്ചിത്രത്തിലും ശ്രെദ്ധയമായ വേഷം കൈകാര്യം ചെയ്യാൻ ഭാഗ്യം ലഭിച്ചു.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമ ഇൻഡസ്ട്രികളിൽ തന്റെതായ പ്രകടനം കാഴ്ച്ചവെക്കാൻ റായ് ലക്ഷ്മി എന്ന നടിക്ക് കഴിഞ്ഞു. മലയാളത്തിൽ താരം ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോക്ക് ആൻഡ് റോൾ എന്ന ഹിറ്റ് സിനിമയിലൂടെയാണ്.

എന്നാൽ തന്റെ ആദ്യ മലയാള സിനിമയിലൂടെ തന്നെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരം റായ് ലക്ഷ്മിയ്ക്ക് കഴിഞ്ഞു. ആരെയും മനം മയ്ക്കുന്ന താര സൗന്ദര്യമാണ് റായ് ലക്ഷ്മിയുടെ പ്രധാന ആകർഷണം. 2018ൽ റിലീസ് ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലാണ് താരം ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങളാണ്. ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായിട്ടാണ് റായ് ലക്ഷ്മി ഇത്തവണ ആരാധകരുടെ മുമ്പാകെ പ്രേത്യേക്ഷപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിൽ സജീവമാകാൻ പോകുകയാണ് റായ് ലക്ഷ്മി

Scroll to Top