ബ്ലാക്ക് കളർ ഗൗണിൽ ഗ്ലാമറസായി നടി പ്രിയാമണി..!

വർഷങ്ങൾ ഏറെയായി അഭിനയരംഗത്ത് സജീവമായി തുടരുന്ന നായികയാണ് നടി പ്രിയാമണി . മലയാളം, തമിഴ് , തെലുങ്കു , കന്നട , ഹിന്ദി ഭാഷ ചിത്രങ്ങളിൽ പ്രിയാമണി വേഷമിട്ടിട്ടുണ്ട് . 2003ലാണ് താരം തന്റെ അഭിനയിച്ച ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം തന്നെ തമിഴിലും മലയാളത്തിലും രംഗപ്രവേശനം ചെയ്തു.പൃഥ്വിരാജ് നായകനായ സത്യം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി പ്രിയാമണി അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. അതിനുശേഷം ഒറ്റ നാണയം, തിരക്കഥ, പുതിയ മുഖം , പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് , ഗ്രാൻഡ് മാസ്റ്റർ, ആലിസ് എ ട്രൂ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് 2019 ൽ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ്.മലയാളത്തിൽ വേഷമിടുന്ന സമയങ്ങളിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. തമിഴിലെ പരുത്തിവീരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും പ്രിയമണി കരസ്ഥമാക്കിയിട്ടുണ്ട്. രാം , രാവൺ , രാവണൻ , ചാരുലത , ഇടോള്‍ രാമായണ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ കരിയറിലെ ഏറെ ശ്രദ്ധേയ ചിത്രങ്ങൾ . ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി അഞ്ചോളം ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത്.2017 ലാണ് താരം വിവാഹിതയാകുന്നത്. വിവാഹശേഷവും സിനിമയിൽ സജീവമായി തുടർന്ന് ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രിയാമണി. സോഷ്യൽ മീഡിയയിലെ സജീവതാരമായ പ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ ഗൗണിൽ ഗ്ലാമറസ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മജസ്റ്റിക് ബ്രാൻഡിന്റേതാണ് ഔട്ട്ഫിറ്റ് . മെഹക് ഷെട്ടിയാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. തനുഷ്കനാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. പ്രിയയെ മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രദീപ് ആണ് .

Scroll to Top