ഭർത്താവിനോട് ഞാൻ ഉത്തരം പറയണം..! ചുംബന രംഗങ്ങൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പ്രിയാമണി..

മലയാളികളുടെ സ്വന്തം നടി പ്രിയാമണി അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പ്രിയ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത് 2003 പുറത്തിറങ്ങിയ എവരെ അത്തഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ഈ താരം വേഷമിട്ടു. തിരക്കഥ, രാവണൻ , ചാരുലത തുടങ്ങിയ സിനിമകളിലെ വേഷങ്ങളെല്ലാം തെന്നിന്ത്യയിലെ ഒരു മികച്ച നടിയായി താരത്തെ മാറ്റിയെടുത്തു. ബോളിവുഡിൽ ഉൾപ്പെടെ തൻറെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ താരം രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

ഫാമിലി മാൻ എന്ന സീരീസിലൂടെ വളരെയധികം പ്രശംസ ഏറ്റുവാങ്ങാനും പ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് നീണ്ട താരത്തിന്റെ ഈ അഭിനയ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകളാണ് പ്രിയ നേരിടേണ്ടി വന്നിട്ടുള്ളത്. ഒരു അഭിനേത്രി എന്ന നിലയിൽ നിരവധി മാറ്റങ്ങളും ഈ താരത്തിൽ ഉണ്ടായിട്ടുണ്ട്. അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ തന്നെ വിവാഹിതയായി എങ്കിലും തുടർന്നും താരം തന്നെ കരിയർ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ ആ കരിയറി ചില വ്യക്തമായ തീരുമാനങ്ങൾ താൻ എടുത്തിരുന്നു എന്ന് പറയുകയാണ് പ്രിയ.

ചുംബന രംഗങ്ങളിൽ സിനിമയിൽ ആയാലും സീരീസുകളിൽ ആയാലും താൻ അഭിനയിക്കില്ല എന്നാണ് പ്രിയ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രിയ പറയുന്നത് ഇപ്രകാരമാണ് ; സ്ക്രീനിൽ ചുംബനരംഗം താൻ ചെയ്യില്ല , അതെന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ എപ്പോഴും ഒരു നോ തന്നെയായിരിക്കും. ഇതിൻറെ ജോലി ആണെന്നും ചെയ്യുന്ന ഒരു റോൾ മാത്രമാണെന്നും എനിക്ക് നന്നായി അറിയാം. പക്ഷേ സ്ക്രീനിൽ മറ്റൊരു പുരുഷനെ വ്യക്തിപരമായി ചുംബിക്കുന്നത് എനിക്ക് ഒട്ടും കംഫർട്ടബിൾ അല്ല . എൻറെ ഭർത്താവിനോട് ഞാൻ അതിന് ഉത്തരം പറയണം .

2017 മുസ്തഫയുമായി വിവാഹിതയായതിനു ശേഷം താനെടുത്ത തീരുമാനമാണ് ഇതെന്ന് പ്രിയ വ്യക്തമാക്കി. എന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഒരു ഉത്തരവാദിത്തമാണ് അതിന് ഞാൻ കരുതുന്നു. ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പോലും ചുംബനരംഗങ്ങൾ ഞാൻ സ്ക്രീനിൽ ചെയ്തിരുന്നില്ല. ഇനി അങ്ങനെ ചെയ്യേണ്ടതായി വന്നാൽ പോലും ഞാൻ അവരോട് തീർച്ചയായും തുറന്നു പറയും ഞാൻ അസ്വസ്ഥയാണ് എന്നുള്ളത്. ഈ തുറന്നു പറച്ചിലിനൊപ്പം ഹിസ്റ്റോറി എന്ന സീരീസിൽ നിന്ന് ഒരു ഇന്റിമേറ്റ് രംഗം പ്രിയ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

ആ സീരീസിൽ തൻറെ ഭർത്താവിൻറെ കഥാപാത്രം അവതരിപ്പിച്ചിരുന്നത് നടൻ സത്യദീപ് മിശ്ര ആയിരുന്നു. ഒരു സ്വവർഗാനുരാഗിയുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഒരു മേക്കൗട്ട് സീൻ അതിൽ ഉണ്ടായിരുന്നു കഥ പറയുന്ന സമയത്ത് സംവിധായകൻ അതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓൺ സ്ക്രീനിൽ മേക്കൗട്ട് ചെയ്യുന്നതിനോ ചുംബിക്കാനോ താൻ തയ്യാറല്ലെന്ന് കരാറിൽ എഴുതിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. കവിളിൽ ഒരു ചുംബനം അതിനപ്പുറത്തേക്ക് ഒന്നിനും താൻ കംഫർട്ട് അല്ല എന്ന് പ്രിയ വ്യക്തമാക്കി. തന്റെ കുടുംബത്തെ കുറിച്ച് ആലോചിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം താൻ എടുത്തതെന്നും പ്രിയ പറഞ്ഞു.

തൻറെ ഏത് പ്രോജക്ട് ഇറങ്ങിയാലും അത് തന്റെ രണ്ട് കുടുംബാംഗങ്ങളും കാണും എന്നും അവരെ സങ്കടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നും പ്രിയ പറയുന്നു. എന്റെ മരുമകൾ വിവാഹശേഷം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് അവളുടെ മേൽ മറ്റൊരാൾ കൈവയ്ക്കുന്നത് എന്തിനാണ് എന്നിങ്ങനെയെല്ലാം ചിന്തിക്കാനുള്ള അവസരം അവർക്ക് നൽകാനായി ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ചിലപ്പോൾ അത് തുറന്നു പറയില്ലായിരിക്കാം. ഇതിൻറെ ജോലിയാണെന്ന് അവർക്ക് അറിയാം. പക്ഷേ ഇതെന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണ്.

പ്രിയാമണിയുടെ പുതിയ പ്രോജക്ടുകൾ ഷാരൂഖ് ഖാൻ നായകനായ ജവാൻ അജയ് ദേവ്ഗണ്ണിനൊപ്പം ഉള്ള മൈതാൻ എന്നിവയാണ്. റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങളാണ് തമിഴ് ചിത്രം കൊട്ടേഷൻ ഗ്യാങ് ,  കന്നഡ ചിത്രം ഖൈമര എന്നിവ. മലയാളത്തിൽ പ്രിയാമണി അവസാനമായി അഭിനയിച്ചത് 18ആം പടി എന്ന ചിത്രത്തിൽ ആയിരുന്നു അതിൽ അതിഥി താരമായാണ് പ്രിയ എത്തിയത്.

Scroll to Top