പിന്നെയും ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പ്രിയ വാര്യർ..!

ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധ നേടിയെടുത്ത താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രിയ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ഒമർ ലുലു എന്ന മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്റെ അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധ നേടുന്നത് . ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങിയ ഇതിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലൂടെയാണ് പ്രിയ പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത്. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ നിരവധി വിമർശനങ്ങൾക്ക് താരം ഇരയായി . ആദ്യ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് ചേകേറിയ താരം അവിടെ ചെക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത് കൊണ്ട് 2021 മുതൽക്ക് തെലുങ്ക് സിനിമ മേഖലയിലും സജീവമായി. സിനിമയിലേതുപോലെ തന്നെ പ്രിയ ചില പരസ്യ ചിത്രങ്ങളിലും ശോഭിച്ചിരുന്നു. 2018 ൽ പുറത്തിറങ്ങിയ നെസ്‌ലെ മഞ്ചിന്റെ ഹിന്ദി പരസ്യം ആയിരുന്നു പരസ്യചിത്രങ്ങളിൽ ഏറെ വൈറലായി മാറിയത്.

അഡാർ ലവ്വിന് ശേഷം മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമായ പ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞ വർഷമാണ്. 4 ഇയേഴ്സ് എന്ന ചിത്രത്തിലൂടെ നായിക വേഷം ചെയ്തുകൊണ്ട് അതി ഗംഭീര തിരിച്ചു വരവാണ് പ്രിയ നടത്തിയത്. മലയാള ചിത്രങ്ങളായ കൊള്ള, ഒരു 40 കാരൻറെ ഇരുപത്തൊന്നുകാരി എന്നിവ ഉൾപ്പെടെ നിരവധി പ്രൊജക്ടുകൾ ആണ് നിലവിൽ പ്രിയയ്ക്ക് ഉള്ളത്.

സിനിമകളുടെ തിരക്കുകളിൽ ആണെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജീവമാണ് പ്രിയ. ഇൻസ്റ്റഗ്രാമിൽ മാത്രമായി പ്രിയയ്ക്ക് ഉള്ളത് 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് . ഒരു ശ്രദ്ധേയ മോഡൽ ആയതു കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പ്രിയ നിരന്തരം തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അവയെല്ലാം വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.

പതിവുപോലെ തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യർ . ഗൗൺ ധരിച്ച് ഒരു തമിഴ് പെൺകുട്ടി ലുക്കിലാണ് ഇത്തവണ പ്രിയ എത്തിയിട്ടുള്ളത്. താരത്തെ മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. സ്മിജി കെ ട്ടി ആണ് സ്റ്റൈലിസ്റ്റ് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പളനിയപ്പൻ സുബ്രഹ്മണ്യം ആണ് . പ്ലൂ മേരിയാ ലേക് റിസോർട്ടിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

Scroll to Top