ബ്ലാക്ക് & വൈറ്റ് ബ്യൂട്ടിയായി നടി പ്രിയാ വാര്യർ..!

ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനും ഒട്ടേറെ ആരാധകരെ സ്വന്തമാക്കാനും സാധിച്ച താരമാണ് നടി പ്രിയ പ്രകാശ് വാര്യർ . പ്രിയ ആദ്യമായി പ്രധാന വേഷം ചെയ്ത ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങുകയും ഇതിലെ പ്രിയയുടെ ഒരു സീൻ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. കണ്ണിറുക്കി കാണിക്കുന്ന രംഗവുമായി എത്തിയ പ്രിയ പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറുകയായിരുന്നു.

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഒട്ടേറെ ഭാഷകളിലായി നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രിയ പിന്നീട് അറിയപ്പെട്ടത് നാഷണൽ ക്രഷ് എന്ന പേരിലാണ്. ചിത്രം തീയറ്ററുകളിൽ പരാജയപ്പെട്ടുവെങ്കിലും പ്രിയ എന്ന താരത്തിന് ഈ ചിത്രം ഗുണം ചെയ്തു. അന്യഭാഷ ചിത്രങ്ങളിൽ നിന്നുള്ള നിരവധി അവസരങ്ങളാണ് പ്രിയയെ തേടിയെത്തിയത് പ്രത്യേകിച്ച് ബോളിവുഡിൽ നിന്ന് .

പ്രിയ നായികയായി അഭിനയിച്ച രണ്ട് തെലുങ്കു ചിത്രങ്ങളാണ് ഇതിനോടകം റിലീസ് ചെയ്തിട്ടുള്ളത്. പ്രിയയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ കഴിഞ്ഞവർഷം എത്തിയ ഫോർ ഇയേഴ്സ് ആണ് . താരത്തിന്റെതായി ബോളിവുഡിൽ രണ്ട് ചിത്രങ്ങൾ കൂടി വരാനുണ്ട് . മലയാളത്തിലും താരത്തിന്റെ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. മലയാളം ഉൾപ്പെടെ പല ഭാഷകളിലായി ഏഴോളം ചിത്രങ്ങളാണ് പ്രിയയുടെതായി ഒരുങ്ങുന്നത്.

പ്രിയ വാര്യർ എന്ന താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് . ആരാധകർക്കായി താരം ഒരു ബൾക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് ആ ഫോട്ടോ ഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് . സ്മിജി കെ.ടി സ്റ്റൈലിംഗ് നിർവഹിച്ച താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് പളനിയപ്പൻ സുബ്രഹ്മണ്യമാണ്. വീഡിയോ കണ്ട് ചിലർ കമൻറ് ചെയ്തിരിക്കുന്നത് പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നാണ്.

Scroll to Top