ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് നടി പ്രിയ വാര്യർ..

മലയാള സിനിമയിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് അന്യഭാഷ ചിത്രങ്ങളിൽ ശോഭിക്കുകയും ചെയ്തിട്ടുള്ള നിരവധി നായിക താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട് . അത്തരം നായികമാരിൽ ഒരാളാണ് നടി പ്രിയ വാര്യരും . ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് ചുവടുവെച്ച പ്രിയക്ക് ഒരു ശ്രദ്ധേയ വേഷം ലഭിച്ചത് അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ ഗാനരംഗം കൊണ്ട് ലോകമൊട്ടാകെ പ്രശസ്തി നേടിയെടുക്കാനും പ്രിയക്ക് സാധിച്ചു. ആദ്യ ചിത്രത്തിനു ശേഷം അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ പ്രിയ പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞ വർഷമാണ്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ വേഷമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവാണ് പ്രിയ നടത്തിയത്. ആദ്യ ചിത്രം കഴിഞ്ഞപ്പോൾ നിരവധി വിമർശനങ്ങൾ ലഭിക്കുന്ന നേരിടേണ്ടി വന്ന പ്രിയ ഇന്നിപ്പോൾ തന്റെ കരിയറിൽ ശോഭിച്ചു നിൽക്കുകയാണ്.



സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് പ്രിയ വാര്യരും . താരം തൻറെ യാത്ര വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഹോട്ട് , ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ആയി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള പ്രിയ അതിൻറെ പേരിൽ ചില വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും താരം ഹോട്ട് ലുക്കിലും സ്റ്റൈലിഷ് ലുക്കിലും എല്ലാം ആണ് കാണപ്പെടാറുള്ളത്.



ഇപ്പോഴിതാ പ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്കിൻ കളർ സ്ലീവ് ലെസ് ഡീപ് വി നെക്ക് ഫ്രോക്ക് ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്. ഇനി പ്രിയയുടേതായി റിലീസ് ചെയ്യാനുള്ളത് ലൈവ് എന്ന ചിത്രമാണ് . കൊള്ളാം എന്ന മലയാള ചിത്രത്തിന്റെയും ചിത്രീകരണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ വിഷ്ണുപ്രിയ എന്ന കന്നട ചിത്രം, ശ്രീദേവി ബംഗ്ലാവ്, യാരിയൻ ടു, ത്രീ മങ്കീസ്, ലവ് ഹാക്കേഴ്സ് എന്നീ ബോളിവുഡ് ചിത്രങ്ങൾ കൂടി താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Scroll to Top