ബ്ലാക് & ബോൾഡ് ലുക്കിൽ നടി പ്രിയ വാര്യർ..! ചിത്രങ്ങൾ കാണാം..

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് നടി പ്രിയ പ്രകാശ് വാര്യർ . മലയാള ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച പ്രിയ എന്ന് ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ്. നിലവിൽ ബോളിവുഡിൽ മൂന്നോളം ചിത്രങ്ങളാണ് ഈ താരത്തിന്റെതായി അനൗൺസ് ചെയ്തിട്ടുള്ളത്. ആദ്യ ചിത്രത്തിലെ ചെറിയൊരു ഗാനരംഗം കൊണ്ട് ലോകമൊട്ടാകെ വൈറലായി മാറിയ പ്രിയ പിന്നീട് അന്യഭാഷ ചിത്രങ്ങളിലേക്ക് ചുവടുവെച്ചു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ പ്രിയ ഏറെ പ്രശസ്തി നേടിയിരുന്നു എങ്കിലും പിന്നീട് ഒട്ടേറെ വിമർശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു.ആദ്യ മലയാള ചിത്രമായ അഡാർ ലവിന് ശേഷം പിന്നീട് താരം കഴിഞ്ഞവർഷമാണ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ഫോർ ഇയേഴ്സ് എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിൽ വേഷമിട്ടുകൊണ്ട് . ഈ ചിത്രത്തിൽ അതിഗംഭീര പ്രകടനം തന്നെയായിരുന്നു പ്രിയ കാഴ്ചവച്ചത്. ഒട്ടേറെ പ്രശംസയും ഇതിലെ പ്രകടനത്തിന് താരം നേടിയെടുക്കുകയും ചെയ്തു. ലൈവ് എന്ന ചിത്രമാണ് ഇനി മലയാളത്തിൽ താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.സിനിമയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തിയിരുന്ന പ്രിയ സിനിമകളുടെ തിരക്കുകളിൽ ഏർപ്പെട്ട പോലും മോഡലിങ്ങിൽ ശ്രദ്ധ നൽകിയിരുന്നു. പലപ്പോഴും താരത്തിന്റെ മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചിലപ്പോൾ എല്ലാം ചർച്ചാവിഷയമായി മാറുകയും ചെയ്യാറുണ്ട്. പ്രിയ മിക്കപ്പോഴും ഹോട്ട് ഗ്ലാമറസ് ലുക്കുകളിലാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര വിശേഷങ്ങൾ പ്രിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ പ്രിയത ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ സ്യൂട്ടിൽ അതീവ ഗ്ലാമറസ്സും സ്റ്റൈലിഷുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനശ്വര രാജൻ, സർജാനോ ഖാലിദ് എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രിയയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top