ദീപാവലി സ്പെഷ്യൽ ഹോട്ട് ലുക്ക് ചിത്രങ്ങൾ പങ്കുവെച്ച് നടി പ്രിയ പ്രകാശ് വാര്യർ…. വൈറലായി മാറുന്ന ചിത്രങ്ങൾ കാണാം…

മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചുവടുവെച്ച താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . സിനിമാരംഗത്ത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് പ്രിയ മാത്രമല്ല ഒറ്റരാത്രികൊണ്ട് ലോകമൊട്ടാകെ അറിയപ്പെട്ട ഒരു താരം കൂടിയാണ്. പ്രിയ ശ്രദ്ധ നേടിയത് 2019 പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിനേക്കാൾ ഉപരി പ്രിയക്ക് ശ്രദ്ധ നേടിക്കൊടുത്തത് അതിലെ ഒരു ഗാനരംഗമായിരുന്നു. വൈറലായി മാറിയ ഈ ഗാനരംഗത്തിലൂടെ പ്രിയ എന്ന താരവും ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സിനിമ റിലീസ് ചെയ്തതിനു ശേഷം നിരവധി വിമർശനങ്ങളും ഈ താരം ഏറ്റുവാങ്ങേണ്ടതായി വന്നു.ആദ്യ ചിത്രത്തിനു ശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ പ്രിയ ഇന്നിപ്പോൾ തെലുങ്ക്, ഹിന്ദി, കന്നട ചിത്രങ്ങളിൽ തൻറെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ചെക്ക് , ഇഷ്ക് , ബ്രോ എന്ന ചിത്രങ്ങളിലും യാരിയാൻ 2 എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയ ഇതിനോടകം വേഷമിട്ടു. 2022 ൽ ഫോർ ഇയേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവും പ്രിയ നടത്തി. അതിനുശേഷം ലൈവ് , കൊള്ള എന്നീ സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിലും പ്രിയ അഭിനയിച്ചു. മൂന്നോളം ബോളിവുഡ് ചിത്രങ്ങളും ഒരു കന്നഡ ചിത്രവുമാണ് പ്രിയയുടെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.തൻറെ സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ പുത്തൻ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുവാൻ താരം സമയം കണ്ടെത്താറുണ്ട്. ഒരു മോഡൽ കൂടിയായ പ്രിയ കൂടുതലും തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് പ്രിയ നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക കൗച്ചറിന്റേതാണ് ഔട്ട്ഫിറ്റ് . മെറിൻ ജോർജ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.

Scroll to Top