മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് പ്രിയ പി വാരിയർ. കേരളക്കരയുടെ ന്യൂ ജെൻ സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അധാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാരിയർ സിനിമയിലേക്ക് കടന്നു വരുന്നത്. അഭിനയ ജീവിതത്തിന്റെ ആരംഭം അവിടെ തന്നെയായിരുന്നു.
വിനീത് ശ്രീനിവാസൻ പാടിയ മാണിക്യമലരായ പൂവേ എന്ന വീഡിയോ സോങ്ങിലൂടെയാണ് പ്രിയ വാരിയർ ഒറ്റ ദിവസം കൊണ്ട് പ്രേശക്തി നേടിയെടുത്തത്. അതുകൂടാതെ തന്നെ ഇൻസ്റ്റാഗ്രാമിൽ അതിവേഗം ഫോള്ളോവർസിനെ സ്വന്തമാക്കിയ എന്ന റെക്കോർഡും താരത്തിന്റെ പേരിലുണ്ട്. ഇപ്പോൾ ഇതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്.
ആരാധകരുടെ മനസ് കീഴടക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പല ഓൺലൈൻ മാധ്യമങ്ങളും താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. മലയാള സിനിമയിൽ മാത്രമല്ല മറ്റ് അന്യഭാക്ഷ സിനിമകളിലും പ്രിയ വാരിയർ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു അധാർ ലവിനു ശേഷം താരത്തിന്റെ കൈവശങ്ങളിൽ ലഭിച്ചത് ബോളിവുഡ് സിനിമകളായിരുന്നു.
തന്റെ ആരാധകർ ഏറെ കാത്തിരിപ്പോടെ കാത്തു നിന്ന ചലച്ചിത്രമായിരുന്നു ശ്രീദേവി ബംഗ്ലാവ്. സിനിമയിൽ താരം മികച്ച അഭിനയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. തന്റെ ബോളിവുഡ് ആരാധകർ അടക്കം സിനിമയിലെ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. മലയാളത്തിൽ ഒരു അധാർ ലവിന് ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനോടുവിലാണ് ഫോർ ഇയർസ് എന്ന മലയാള സിനിമയിലൂടെ താരം മോളിവുഡിലേക്ക് തിരിച്ചു വന്നത്.







