സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിച്ച് മലയാളികളുടെ സ്വന്തം നടി പ്രിയ പി വാര്യർ..

ഒറ്റ കണ്ണിറുക്കളിലൂടെ ലോകമെമ്പാടുമുള്ള പ്രേഷകരുടെ മനസ്സിൽ കയറി കൂടിയ നടിയാണ് പ്രിയ പി വാരിയർ. സിനിമ വിശേഷങ്ങളോടപ്പം തന്നെ തന്റെ വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും യാത്ര വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. നിലവിൽ തായ്ലാൻഡിൽ അവധി ആഘോഷിക്കുന്ന പ്രിയ പ്രകാശ് വാരിയറിനെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് തായ്ലാൻഡ്.

ഇതിനു മുമ്പും തായ്ലാൻഡിൽ നിന്നും വിവിധ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഫി ഫി ബീച്ചിൽ നിന്നും പകർത്തിയ കിടിലൻ ചില ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ സുഹൃത്തക്കളോടപ്പം ബീച്ചിൽ അവധി ആഘോഷിക്കുന്ന താരത്തിനെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമ കൂടാതെ തന്നെ ബോളിവുഡ് മേഖലയിലും പ്രിയ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

പ്രിയ പി വാരിയർ അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന സിനിമ ഒരുപാട് വിവാദങ്ങളാണ് സൃഷ്ടിച്ചത്. പ്രിയ പങ്കുവെക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും ആരാധകർ മനസിലാണ് സൂക്ഷിക്കുന്നത്. എന്നാൽ പതിവ് തെറ്റിക്കാതെ ഇത്തവണയും താരം ആരാധകരെ വിഷമിപ്പിച്ചിട്ടില്ല. 7 മില്യൺ കൂടുതൽ ഫോള്ളോവർസാണ് പ്രിയ പി വാരിയർക്ക് സോഷ്യൽ മീഡിയയിലുള്ളത്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അധാർ ലവ് എന്ന സിനിമയിലെ ഗാനത്തിലെ ഒരു കണ്ണിറുക്കൾ രംഗമാണ് താരത്തെ ഏറെ പ്രേശക്തിയിലേക്ക് നയിച്ചത്. ലഭിക്കുന്ന അവസരങ്ങൾ ഒന്നും താരം വളരെ മനോഹരമായിട്ടാണ് ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് വേഷങ്ങൾ ലഭിക്കുമ്പോൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

Scroll to Top