Friday, July 1, 2022
Home Blog

അവളെൻ്റെ ചിത്രങ്ങൾ എടുക്കുമ്പോൾ ഞാൻ അവളുടെ ചിത്രങ്ങൾ എടുക്കുന്നു..! ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ..

ബ്രഹ്മണ്ഡമായ ഒരു താര വിവാഹത്തിനായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഈ അടുത്ത് സാക്ഷിയായത്. തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടേയും പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവന്റെയും . അന്നേ ദിവസത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലെയും ശ്രദ്ധേയ വാർത്ത ഇതായി മാറുകയും പുറകേ താരങ്ങളുടെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കി ഭരിക്കുകയും ചെയ്തിരുന്നു. ഒരുമിച്ച് ആദ്യമായി തിരുപ്പതി ക്ഷേത്ര ദർശനത്തിനായിരുന്നു വിവാഹ ശേഷം ഇരുവരും പോയത്. ശേഷം നയൻ‌താര തന്റെ ജന്മനാടായ കേരളത്തിൽ എത്തുകയായിരുന്നു. ഇരുവരും പിന്നീട് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

പക്ഷേ ഇരുവരുടേയും ആരാധകർ ആകാംഷയോടെ കാത്തിരുന്നത് താര ദമ്പതികളുടെ ഹണിമൂൺ വിശേഷം അറിയാനായിരുന്നു.
എന്നാൽ തങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തതെ താരങ്ങളുടെ ഹണിമൂൺ വിശേഷങ്ങളും വൈറലായി മാറുകയാണ്.

സോഷ്യൽ മീഡിയയിൽ പിന്നീട് ഇടം നേടിയത് ഇരുവരും തായ്ലാൻഡിലേക്ക് പറക്കുന്നതിന്റെ ചിത്രങ്ങളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നും തന്നെ നയൻതാര സജീവമല്ല. അതുകൊണ്ട് തന്നെ വിഘ്‌നേശിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താര ദമ്പതികളുടെ വിശേഷങ്ങൾ എല്ലാം അറിയുന്നത്. ഇരുവരും ഇപ്പോൾ തായ്‌ലൻഡിൽ ഹണിമൂൺ അടിച്ചുപൊളിച്ച് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

അവൾ എന്നെ ക്ലിക്ക് ചെയ്യുമ്പോൾ ഞാൻ അവളെ ക്ലിക്ക് ചെയ്യുന്നു..” എന്ന ക്യാപ്ഷൻ നൽകി വിഘ്‌നേശ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നയൻസ് വിഘ്നേഷിനെ ഫോട്ടോ എടുക്കുന്ന സമയത്ത് വിഘ്‌നേഷ് നയൻസിനെ തിരിച്ച് ഫോട്ടോയെടുക്കുന്ന ചിത്രങ്ങൾ ആണ് കാണാൻ കഴിയുന്നത്.

ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം വരുന്നു..!

എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു . വമ്പൻ വിജയമായിരുന്നു ഈ ചിത്രം കരസ്ഥമാക്കിയത്. ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് നിവിൻ പോളി എത്തിയത്. അത്യുഗ്രൻ പ്രകടന്നു തന്നെയാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. ഒരു യഥാർത്ഥ പോലീസുകാരന്റെ ജീവീതം കൂടിയാണ് ഈ ചിത്രത്തിലൂടെ വരച്ചു കാണിച്ചത്.

ഈ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആരാധകർക്കായി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഈ രണ്ടാം പതിപ്പ് നിർമ്മിക്കുന്നത് നടൻ നിവിൻ പോളി തന്നെ ആയിരിക്കും . നിവിൻ പോളി – ആസിഫ് അലി എന്നിവരെ ഒന്നിപ്പിച്ച് എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് ഡേക് പ്രഖ്യാപനത്തിന്റെ വാർത്താവേളയിലാണ് ഇക്കാര്യം ഇവർ വ്യക്തമാക്കിയത്.
അടുത്ത മാസം 22 ന് ആണ് മഹാവീര്യർ പ്രദർശനത്തിന് എത്തുന്നത്. നിവിൻ പോളി – ആസിഫ് അലി എന്നിവരോടൊപ്പം ലാലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ വരാനിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് വാർത്താ കുറിപ്പിൽ കൊടുത്തിരുന്നു. ഈ കുറിപ്പിലാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കണ്ടെത്തിയത്. ശേഖരവർമ്മ രാജാവ്, താരം, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ചിത്രങ്ങൾ. ആക്ഷൻ ഹീറോ ബിജുവിൽ നിമിൻ പോളിയുടെ നായികയായി എത്തിയത് നടി അനു ഇമ്മാനുവൽ ആയിരുന്നു. കൂടാതെ ജോജു ജോർജ് , അരിസ്റ്റോ സുരേഷ്, കലാഭവൻ പ്രചോദ്, രോഹിണി, വിന്ദുജ മേനോൻ മേഘനാഥൻ തുടങ്ങി മികച്ച ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അന്നിനിരന്നിരുന്നു.

ലേഹങ്കയിൽ ഗ്ലാമറസായി നടി ദീപ്തി സതി..! വൈറൽ ഫോട്ടോഷൂട്ട് കാണാം..

മുംബൈയിൽ ജനിച്ച് വളർന്നെങ്കിലും ഹാഫ് മലയാളിയായ താരമാണ് നടി ദീപ്തി സതി. ദീപ്തി തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗ് രംഗത്ത് നിന്നാണ്. പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വന്ന താരം മലയാളികളുടെ പ്രിയ സംവിധായകനായ ലാൽ ജോസ് ചിത്രത്തിലൂടെ തന്റെ മികവ് പ്രകടിപ്പിച്ചു. നീന എന്ന സിനിമയിൽ ആൻ അഗസ്റ്റിൻ ഒപ്പം മറ്റൊരു നായികയായി ദീപ്തിയും തിളങ്ങി. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ദീപ്തിയെ തേടിയെത്തി.

നീന എന്ന ചിത്രത്തിന് ശേഷം താരം അഭിനയിച്ചത് കന്നഡയിലും തെലുങ്കിലും ഒരേ സമയം ഷൂട്ട് ചെയ്ത് ഇറക്കിയ ജാഗുവാർ എന്ന സിനിമയിൽ ആണ്. പിന്നീട് വീണ്ടും മലയാളത്തിൽ എത്തിയ താരം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വേഷമിട്ടു. സോളോ, ലവകുശ തുടങ്ങിയ സിനിമകളുടെയും ഭാഗമായ ദീപ്തി ലക്കി എന്ന മറാത്തി ചിത്രത്തിലും വേഷമിട്ട് വീണ്ടും മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തി.

2019-ൽ പുറത്തിറങ്ങി പൃഥ്വിരാജ് – സൂരാജ് വെഞ്ഞാറമൂട് എന്നിവർ വേഷമിട്ട് സൂപ്പർഹിറ്റായി മാറിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു . ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമാണ് ദീപ്തി കൈകാര്യം ചെയ്തത്. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് തുടങ്ങിയ പുത്തൻ ചിത്രങ്ങളിലും ദീപ്തി വേഷമിടുന്നുണ്ട്.

അഭിനേത്രി ആയെങ്കിലും മോഡലിംഗ് മേഖലയിൽ ശ്രദ്ധ ചെലുത്തുന്ന താരം ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഇൻ ഫൈൻ ലൈൻ ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി ഒരു ഓറഞ്ച് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് നിൽക്കുന്ന ദീപ്തിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ക്ലിന്റ് സോമൻ ആണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ചിത്രങ്ങൾ കണ്ട ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ഹോട്ടായല്ലോ എന്നാണ് . വിജേത കാർത്തിക് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

പഴയ മാലിദ്വീപ് ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ..!

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയായ നടിയാണ് അഹാന കൃഷ്ണ . താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഹാന തന്നെയാണ് തന്റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത് . ബിക്കിനി ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. അഹാന കൃഷ്ണ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത് മാലിദ്വീപിൽ നിന്നെടുത്ത താരത്തിന്റെ ചിത്രങ്ങളാണ് .

ചിത്രങ്ങൾക്കൊപ്പം താരം ഒരു ക്യാപ്ഷനും നൽകിയിരുന്നു. താൻ ഇവിടെ രണ്ടു വർഷം മുൻപ് വന്നപ്പോൾ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം വിട്ടിട്ടുപോയിരുന്നു എന്നും അത് അന്വേഷിച്ചാണ് ഈ സ്വർഗ്ഗത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത് എന്നുമാണ് താരം കുറിച്ചത്. ഗ്ലാമറസ്സായും സ്റ്റൈലിഷായും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്ന ശ്രദ്ധ നേടാറുണ്ട്. അതുപോലെ അഹാന നടത്തുന്ന ചില വിഷയങ്ങളിലെ പരാമർശങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

അഹാന കൃഷ്ണ മലയാളത്തിലെ പ്രശസ്ത നടൻ കൃഷ്ണ കുമാറിന്റെ മകളാണ്. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നതിൽ സഹോദരി വേഷത്തിലും , ശങ്കർ രാമകൃഷ്ണൻ സംവിധാനത്തിൽ ഒരുങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലും ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തിലും അഹാന അഭിനയിച്ചു.

അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് . അഹാന അഭിനയിച്ച് റിലീസ് ചെയ്ത ചിത്രങ്ങളാണ് ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നിവ. സോഷ്യൽ മീഡിയയിലെ സജീവ താരമാണ് അഹാന കൃഷ്ണ. കഴിഞ്ഞ വർഷം അഹാനയുടെ മൂന്ന് സഹോദരിമാരിൽ ഒരാളായ ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ഗ്ലാമർ ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ബിഗ് ബോസ് മലയാളം എന്ന വമ്പൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഋതു മന്ത്ര. നടിയും മോഡലും ഗായികയുമായ ഋതു ബിഗ് ബോസ് മലയാളം സീസൺ 3 യിലെ മത്സരാർത്ഥിയാണ് . 2018 ലെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത ഋതു മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിരുന്നു. അഭിനേത്രി, ഗായിക , മോഡൽ എന്നീ മേഖലകളിൽ എല്ലാം തന്നെ ഋതു സജീവമായിരുന്നു എങ്കിലും താരത്തിന്റെ കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ബിഗ് ബോസിലൂടെ തന്നെയാണ്.

കിംഗ് ലയർ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ, തുറമുഖം തുടങ്ങി ചിത്രങ്ങളിൽ ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. മോഡൽ ആയതു കൊണ്ട് തന്നെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങളും നാടൻ വേഷത്തിലുള്ള ചിത്രങ്ങളും എല്ലാം താരത്തിന് ഒരു പോലെ ചേരും.

ഋതു മന്ത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിക്കുന്നത്. നിങ്ങൾ അന്വേക്ഷിക്കുന്നത് നിങ്ങൾ ഇതിനോടകം തന്നെ ആണ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദയോൻ ജോസഫ് ചക്കുങ്കൽ ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് മുകേഷ് മുരളിയാണ്.

വീണ്ടും പൊലീസ് വേഷത്തിൽ ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടി എത്തുന്നു…

വീണ്ടും ഒരു പോലീസ് വേഷവുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി എത്തുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം മമ്മൂട്ടി പൂർത്തിയാക്കുന്ന ചിത്രമാണ് നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക് . ഇതിന് ശേഷം താരം ഇനി ജോയിൻ ചെയ്യാൻ പോകുന്നത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയ കൃഷ്ണയും സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനും ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നത് ജൂലൈ രണ്ടാം വാരമാണ് എന്നും ചിത്രത്തിൽ ഒരു മാസ്സ് പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നതെന്നും ആണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ . യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രമൊരുക്കുകയെന്നും ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബഡ്ജറ്റ് കാറ്റഗറിയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തു പുറത്തിറക്കാനും പ്ലാനുണ്ട്.

മമ്മൂട്ടിയോടൊപ്പം ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു എന്നും സൂചനയുണ്ട്. നേരത്തെ വന്ന വാർത്തകൾ പ്രകാരം മലയാളി താരങ്ങളിൽ നിന്ന് മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ ഇതിന്റെ ഭാഗമാകും എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന ഇവരെ കൂടാതെ അന്യ ഭാഷകളിൽ നിന്നുള്ള താരങ്ങളും ഉണ്ടാകും എന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ബിഗ് ബഡ്ജറ്റ് ചിത്രം ഈ അടുത്തകാലത്ത് മമ്മൂട്ടിയഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമായിരിക്കും എന്നാണ് സൂചന. ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിൽ ഒരുങ്ങിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കുന്ന റോഷാക്ക് എന്നിവയാണ്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് .

സാരിയിൽ സുന്ദരിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..ചിത്രങ്ങൾ കാണാം..

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയായ നടിയാണ് ഐശ്വര്യ ലക്ഷമി. മോഡലിംഗ് രംഗത്ത് നിന്നുമാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. 2014 മുതൽ മോഡലിംഗ് രംഗത്ത് സജീവമായ ഐശ്വര്യ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിയതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അൽത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടി എത്തി . മായനദി എന്ന ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തിയ താരം ഗംഭീര പ്രകടനം തന്നെ കാഴ്ച വച്ചു. ഈ ചിത്രം താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി. പിന്നീട് വരുത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജെന്റിന ഫാൻസ്‌ കാട്ടൂർ കടവ്, ബ്രദർസ് ഡേ, അർച്ചന 31 നോട്ട് ഔട്ട്‌ തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ മികവ് പ്രകടിപ്പിച്ചു. ജഗമേ തന്തീരം ആയിരുന്നു താരത്തിന്റെ ആദ്യ തമിഴ് ചിത്രം . താരത്തിന്റെ റിലീസ് ചെയ്യാനുള്ള പുത്തൻ തെലുങ്ക് ചിത്രമാണ് ഗോഡ്‌സെ .

താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായ താരത്തിന്റെ ഹെയർ സ്റ്റൈൽ ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഈശാംഗിരിയാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിഖില വിമൽ , കീർത്തി സുരേഷ്, മാല പാർവതി തുടങ്ങി താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്.

സെവൻ ഡേയ്സ് സെവൻ മൂഡ്..! ചിത്രങ്ങൾ പങ്കുവച്ച് മീരാ ജാസ്മിൻ..

വിവാഹം, അവസരങ്ങൾ കുറയുന്നതു മൂലവും എല്ലാം നിരവധി നായികമാരാണ് മലയാള സിനിമ രംഗത്ത് നിന്ന് അപ്രത്യക്ഷമായത്. എന്നാൽ അതിൽ ചിലരെങ്കിലും വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. അതിൽ സിനിമയിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കും തിരിച്ചു വരവ് നടത്തിയ താരമാണ് നടി മീരാ ജാസ്മിൻ . താരം അഭിനയ രംഗത്ത് സജീവമായത് 2001 മുതൽക്കാണ്. മലയാളത്തിൽ ഗംഭീര തുടക്കം കുറിച്ച് ശ്രദ്ധ നേടിയ താരം തുടർന്നുള്ള വർഷങ്ങളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷാ ചിത്രങ്ങളിലും തന്റെ കൈയ്യൊപ്പ് ചാർത്തി. ഒരു കാലത്ത് മീരാ ജാസ്മിൻ മലയാള സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു .

2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അങ്ങോട്ട് സിനിമയിൽ വിരളമായി മാത്രമാണ് മീരയെ കാണാൻ സാധിച്ചത് . ഒരു സമയം വരെ മീര ജാസ്മിൻ എന്ന താരത്തെ കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. നീണ്ട ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

സിനിമയിലേക്ക് മാത്രമല്ല മീര ജാസ്മിൻ എന്ന താരം പ്രേക്ഷക ഹൃദയങ്ങളിലേക്ക് കൂടിയായിരുന്നു തിരിച്ചു വരവ് നടത്തിയത്. സോഷ്യൽ മീഡിയയിൽ താരം സജീവമാകുന്നത് സിനിമയിലേക്ക് വീണ്ടും എത്തിയതിന് ശേഷമാണ് താരം . ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. ആരാധകർക്ക് മുന്നിൽ താരം കാഴ്ചവച്ചത് വമ്പൻ മേക്കോവർ തന്നെയാണ് .

തന്റെ ഇൻസ്റ്റഗ്രാം പേജിൽ മീര പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഏഴു ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥകൾ, ഏഴ് ഷേഡുകൾ എന്ന ക്യാപ്ഷനോടെയാണ് തന്റെ പല ഭാവത്തിലും ഉള്ള നിരവധി ചിത്രങ്ങൾ താരം പങ്കു വച്ചിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഈ പോസ്റ്റിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.

കൈദി 2 ഉടൻ ഉണ്ടാകുമെന്ന് സവിധയകൻ ലോകേഷ്..!

2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് കൈദി . ലോകേഷ് കനകരാജ് ഒരുക്കിയ ഈ ഹിറ്റ് ചിത്രത്തിൽ നായകനായി എത്തിയത് നടൻ കാര്‍ത്തിയാണ്. ദില്ലി എന്ന കഥാപാത്രം തന്റെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ നേരിടേണ്ടി വന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ഈ ചിത്രം പറഞ്ഞത്. കാർത്തിയെ കൂടാതെ മലയാളി താരം നരേൻ , ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആയിരുന്നത്.

ദില്ലി എന്ന കഥാപാത്രമായി കാര്‍ത്തി ചിത്രത്തിൽ തകർത്താടി. അക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എന്നാൽ സംവിധായകൻ ലോകേഷ് ഈ ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗത്തിനുള്ള ഒരു ഹിന്റ് ഇട്ടു കൊണ്ടായിരുന്നു. എന്നാല്‍ കൈദി ആരാധകർക്കായി ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ലോകേഷ് ഈ കഴിഞ്ഞ ദിവസം . കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഇപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ആരാധകര്‍ ഇപ്പോൾ ലോകേഷിന്റെ അറിയിപ്പ് കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് . എന്നാൽ ഇപ്പോൾ പുറത്തുവന്ന പുതിയ വാർത്തകൾ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി മാറ്റുകയാണ്. കൈതി 2 , ആദ്യ ഭാഗമായ കൈതിയേക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും എന്നാണ് പുറത്തിറങ്ങിയ പുതിയ വാര്‍ത്ത. ചിത്രത്തിന്റെ നിര്‍മാതാവ് ആയ എസ്.ആര്‍ പ്രഭു ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് . വിക്രം സിനിമയ്ക്കു ശേഷം , ഇനി നടൻ വിജയ്‌ക്കൊപ്പമാണ് ലോകേഷിന്റെ അടുത്ത പ്രോജക്ട് . ഈ ചിത്രം പൂര്‍ത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നയൻ മാഡം.. പിന്നെ തങ്കം.. പിന്നെ ബേബി ഇപ്പൊൾ മൈ വൈഫ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്..

തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം ഇപ്പോൾ നടന്നിരിക്കുകയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് സിനിമാലോകം വിശേഷിപ്പിക്കുന്ന നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടന്നു. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഈ താര വിവാഹം നടന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്..

Nayanthara marriage photos

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും അടുപ്പത്തിലാവുന്നതും തുടർന്ന് പ്രണയത്തിലാവുന്നതും . ഏഴ് വർഷം പ്രണയിച്ച് നടന്നതിന് ശേഷമാണ് ഒടുവിൽ ഇരുവരും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറിയ നയൻ‌താരയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്ന സമയത്താണ് താരത്തിന്റെ വിവാഹം നടന്നിരിക്കുന്നത്.

Nayanthara marriage photos

അറ്റ്ലിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി എത്തിയ ഷാരൂഖ് ഖാൻ ഉൾപ്പടെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. താരനിബിഡമായ ഈ വിവാഹ ചടങ്ങിൽ തമിഴ് താരങ്ങളായ രജനികാന്ത്, വിജയ്, സൂര്യ, അജിത്, കാർത്തി,വിജയ് സേതുപതി എന്നിവരും മലയാള നടൻ ദിലീപും പങ്കെടുക്കുകയും വധു വരന്മാരെ നേരിട്ട് എത്തി അനുഗ്രഹിക്കുകയും ചെയ്തു.

Nayanthara marriage photos

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ ഈ താര വിവാഹ ചിത്രങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കാത്തിരിക്കുകയായിരുന്നു . വിവാഹ ചടങ്ങുകൾ നടന്നിരുന്നത് അതീവ സുരക്ഷയോടെയാണ് . അതുകൊണ്ട് തന്നെയാവാം രാവിലെ തന്നെ വിവാഹം കഴിഞ്ഞെങ്കിലും ഇരുവരുടേയും വിവാഹ ഫോട്ടോകൾ ഒന്നു പോലും പുറത്തുവന്നിരുന്നില്ല. പുറത്ത് നിന്ന് പകർത്തിയ താരങ്ങൾ വരുന്ന ചിത്രങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

Nayanthara marriage photos

എന്നാൽ ആരാധകർ കാത്തിരുന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴിതാ വിഘ്‌നേശ് ശിവൻ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യം താലികെട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വിഘ്‌നേശ് അതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വിവാഹിതരായി എന്ന ക്യാപ്ഷനും നൽകിയിരുന്നു. പിന്നാലെ വിഘ്‌നേശ് തങ്ങൾ വിവാഹ വേദിയിലേക്ക് എത്തുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. നയൻതാരയുടെ വിവാഹ ഡ്രെസ്സിലുള്ള ഫോട്ടോയോടൊപ്പം അദ്ദേഹം കുറിച്ച ക്യാപ്ഷൻ ‘നയൻ മാഡത്തിൽ നിന്ന് എന്റെ ഭാര്യയിലേക്ക്..”, എന്നായിരുന്നു.