ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പൂജിത മേനോൻ..!

ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഇന്ന് സിനിമ സീരിയൽ രംഗത്ത് ഒരുപോലെ ശോഭിച്ചു നിൽക്കുന്നവരായി ഉള്ളൂ. ടെലിവിഷൻ പരമ്പരകളിൽ ഒരു ശ്രദ്ധേയ റോൾ ലഭിച്ചാൽ പിന്നെ ചിലർ സിനിമയിലെ ചെറുവേഷങ്ങളിലേക്കും സിനിമയിൽ ഒരു പ്രധാന ലഭിച്ചാൽ പിന്നെ ടെലിവിഷൻ പരമ്പരയിലേക്ക് എത്തുന്നതും കുറവാണ്. എന്നാൽ ചില താരങ്ങൾ ആകട്ടെ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ഒരുപോലെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ തിളങ്ങിനിൽക്കുന്ന ഒരു താരമാണ് നടി പൂജിത മേനോൻ . താരം ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും പരമ്പരകളിലെയും സിനിമയിലെയും ഒരു ശ്രദ്ധയെ അഭിനേത്രി ആയും ശോഭിച്ചിട്ടുണ്ട്.ടെലിവിഷൻ അവതാരകയായി കരിയറിന് തുടക്കം കുറിച്ച ഈ താരം നീ കൊ ഞാൻ ചാ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് ചുവടുവെച്ചു. ഈ ചിത്രം റിലീസ് ചെയ്ത 2013ലായിരുന്നു. പിന്നീട് താരത്തിന് ഒരു ശ്രദ്ധേയ വേഷം ലഭിച്ചത് ബിജു മേനോൻ നായകനായി എത്തിയ സ്വർണ്ണ കടുവ എന്ന ചിത്രത്തിലാണ്. ഇതിലെ നായികമാരിൽ ഒരാളായി തിളങ്ങിയത് പൂജിതയാണ്. ഇവ കൂടാതെ നിരവധി ചിത്രങ്ങളിൽ ചെറിയ ചെറിയ റോളുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.പൂജിതയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം കഴിഞ്ഞ വർഷമിറങ്ങിയ ഉല്ലാസമാണ്. ഇപ്പോൾ താരം മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന റാണി രാജ എന്ന പരമ്പരയിൽ വേഷമിടുന്നുണ്ട്. ഈ പരമ്പരയിൽ പ്രിയംവദ എന്ന കഥാപാത്രമായാണ് താരം എത്തിയിട്ടുള്ളത്. മോഡലിംഗ് രംഗത്തും ഈ താരം വളരെ സജീവമാണ്. താരം ചെയ്തിട്ടുള്ള നിരവധി ഫോട്ടോഷോട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുള്ളത്.പാലക്കാട് ഈ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ഫിറ്റ് പാക്ക് ഫിറ്റ്നെസ് ജിമ്മിന്റെ ഉദ്‌ഘാടന ചടങ്ങളിൽ പൂജിത അതിഥിയായി എത്തിയിരുന്നു . താരത്തിന്റെ ആ ലുക്കാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഐബെറി വെഡിങ് ആണ് . പൂജിത ഈ ചടങ്ങിൽ ഹോട്ട് ലുക്കിലാണ് എത്തിയത്.

Scroll to Top