നിനക്ക് യൂട്യൂബിൽ നോക്കാതെ എന്തെകിലും ചെയ്യാൻ അറിയുമോ..! പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ്..! ട്രൈലർ കാണാം..

മലയാളം ചലച്ചിത്ര ലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കൊച്ചു താരമാണ് നടി അനിഖ സുരേന്ദ്രൻ . താരം നായികയായി വേഷമിടുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ വീഡിയോകൾ എല്ലാം തന്നെ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ റിലീസ് ചെയ്തിട്ടുള്ളത്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഓ മൈ ഡാർലിങ് ട്രെയിലർ വീഡിയോ മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.

ഓ മൈ ഡാർലിങ് പ്രേക്ഷകർക്കും മുന്നിലെത്തുന്നത് വ്യത്യസ്തമായ ഒരു കൗമാര പ്രണയകഥയുമായാണ് . ജെന്നി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അനിഖ അവതരിപ്പിക്കുന്നത്. ജെന്നിയുടെ പ്രണയവും അതേ തുടർന്നുള്ള പ്രശ്നങ്ങളും മറ്റും ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്ന് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. നർമ്മവും റൊമാന്‍സും ഇമോഷണൽ രംഗങ്ങളും നിറഞ്ഞ ഒരു ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. അനിഖയ്ക്കൊപ്പം മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആൻറണി, മഞ്ജു പിള്ള , വിജയരാഘവൻ , നന്ദു, അർച്ചന മേനോൻ , ഫുക്രു, ഡെയിൻ ഡേവിസ്, ഋതു, മനോജ് ശ്രീകണ്ഠ, ഷാജു ശ്രീധർ എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആൽഫ്രെഡ് ഡി സാമുവൽ ആണ് . മനോജ് ശ്രീകണ്ഠ ആണ് ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് . ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ജിനീഷ് കെ ജോയ് ആണ് ഈ ചിത്രത്തിൻറെ രചയിതാവ്. അൻസാർ ഷാ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ലിജോ പോൾ ആണ് . അനിഖ മെൽവിൻ കോംബോ പൊളിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ ട്രെയിലർ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

Scroll to Top