അമ്പോ കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി നൈല ഉഷ…. സ്റ്റൈലൻ കോസ്റ്റ്യൂമിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ കാണാം….

ഇന്നിത് വരേക്കും മലയാള സിനിമയിൽ വളരെ ചുരുക്കം ചില നായികമാർക്ക് മാത്രമേ വിവാഹിതയായ ശേഷവും സിനിമകളിൽ നായികയായി അഭിനയിക്കുവാൻ അവസരം ലഭിച്ചിട്ടുള്ളൂ . പ്രായത്തെ വെല്ലുന്ന പ്രകടനവും ലുക്കുമായി മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് നടി നൈല ഉഷ . കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച താരമാണ് നടി നൈല ഉഷ.  വിവാഹിതയായ ശേഷമാണ് മലയാള സിനിമയിലേക്ക് നൈല ഉഷ എത്തുന്നത്. 2007 ൽ ആയിരുന്നു താരത്തിന്റെ വിവാഹം.

  2004 മുതൽ റേഡിയോ ജോക്കിയായി ദുബൈയിൽ ജോലി ചെയ്തു പോരുന്ന ഒരാളാണ് നൈല. യാദൃശ്ചികമായി അഭിനയത്തിലേക്ക് കടന്നു വന്ന നൈല ഇപ്പോഴും ഈ ജോലി ചെയ്ത് പോരുകയാണ്. പുണ്യാളൻ അഗർബത്തീസ് എന്ന ജയസൂര്യയുടെ ചിത്രത്തിലൂടെ ആണ് നൈല എന്ന താരം മലയാളികൾക്ക് സുപരിചിതയായത്. ചില ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും നൈല പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ നെക്സ്റ്റ് ടോപ്പ് ആങ്കർ പരിപ്പാടിയുടെ ജഡ്ജ് ആണ് നൈല.

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഫയർമാൻ, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് , ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് , പാപ്പൻ , കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ . പൊറിഞ്ചു മറിയം ജോസിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരേയും താരം സ്വന്തമാക്കി. ഈ വർഷം പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത  ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇനി റിലീസ് ചെയ്യാനുള്ളത് ആന്റണി എന്ന സിനിമയാണ്.

പ്രായത്തെ വെല്ലുന്ന ലുക്കുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള നൈലയുടെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. വൈറ്റ് സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ഗ്ലാമറസ് ആയാണ് താരം പ്രത്യക്ഷപ്പെട്ടത്. സാവന്ന ക്രിയേഷൻസിന്റേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ് . സൈറ്റലിസ്റ്റ് പുഷ്പ മാത്യുവും മേക്കപ്പ് ആർട്ടിസ്റ്റ് സ്വപ്ന ഷഹീനും ആണ്. അവിനാഷ് ദാസ് ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top