വിഷു ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് പ്രിയ താരം നൈല ഉഷ..

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 2013 മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി നൈല ഉഷ . 2007ൽ വിവാഹിതയായ ഈ താരം ഒരു മകന്റെ അമ്മ കൂടിയാണ്. വൈകി വന്ന വസന്തം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒരു താരം കൂടിയാണ് നൈല . ആദ്യ ചിത്രത്തിലൂടെ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ ഈ താരത്തിന് സാധിച്ചില്ല എങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മുഴുവൻ ഇഷ്ട താരമായി മാറുവാൻ നൈലയ്ക്ക് സാധിച്ചു. ജയസൂര്യയുടെ നായികയായിട്ടാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ നൈലയ്ക്കും നിരവധി അവസരങ്ങൾ ലഭിച്ചു തുടങ്ങി.



പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ശ്രദ്ധേയ റോളുകളിൽ നൈല പ്രത്യക്ഷപ്പെട്ടു. 2018 ൽ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാനും നൈലയ്ക്ക് സാധിച്ചു. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ പാപ്പൻ എന്ന ചിത്രത്തിലാണ് നൈല അവസാനമായി വേഷമിട്ടത്. ഇനി താരത്തിന്റെ റിലീസ് ചെയ്യാനുള്ള പുത്തൻ ചിത്രം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കിംഗ് ഓഫ് കൊത്ത ആണ് .



2004 മുതൽ ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തു പോരുകയാണ് നൈല . സിനിമകളിൽ സജീവമായ എപ്പോഴും താരം തൻറെ ജോലി കൈവിട്ടില്ല. ഇപ്പോഴും ജോലിയും അഭിനയവും ഒരുപോലെ കൊണ്ടുപോവുകയാണ് ഈ താരം. സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം കൂടിയാണ് നൈല . ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും താരം ആരാധകർക്കായി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. നൈലയുടെ പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്.



ഇപ്പോഴത്തെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നൈല തൻറെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്ന വേഷം. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് തൻറെ ഈ പുത്തൻ ചിത്രങ്ങളിലൂടെ നൈല . യുവനായിക താരങ്ങളെ പോലും വെല്ലുന്ന ലുക്കുമായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബൽ എം ഡിസൈൻസിന്റെതാണ് നൈലയുടെ വസ്ത്രം . പുഷ്പ മാത്യു സ്റ്റൈലിംഗ് നിർവഹിച്ച താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ജിക്സൺ ആണ് . ഫെമി ആൻറണിയാണ് നൈലയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

Scroll to Top