നിങ്ങളെക്കാളും നല്ലത് എൻ്റെ പെണ്ണ് സുഹൃത്തുക്കൾ ആണ്..! ചിത്രങ്ങൾ പങ്കുവച്ച് നടി നൈല ഉഷ..

ധാരാളം നടിമാർ വിവാഹിതയായ ശേഷവും അഭിനയരംഗത്തേക്ക് എത്തുന്നുണ്ട് എങ്കിലും അവരിൽ നായികയായി തിളങ്ങുന്നവർ വളരെ വിരളമായിരിക്കും. അത്തരത്തിൽ മലയാള സിനിമയിലേക്ക് വിവാഹിതയായ ശേഷം വളരെ വൈകി എത്തിയ താരസുന്ദരിയാണ് നടി നൈല ഉഷ . നൈല മലയാളം സിനിമയിലേക്ക് കടന്നു വരുന്നത് 2013 കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യയുടെ റോളിലാണ് താരം അഭിനയിച്ചത്.



നൈല ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിൽ പോലും താരം ഇപ്പോഴും ആ ജോലി തുടരുന്നുണ്ട്. ഹിറ്റ് 96.7-ൽ ആണ് നൈല റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നത്. ഷൂട്ടിങ്ങുള്ളപ്പോൾ ആണ് താരം നാട്ടിലേക്ക് എത്തുന്നത്. നൈലയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് പുണ്യാളൻ അഗർബത്തീസിലെ നായികാ റോളാണ്. പിന്നീട് ഗ്യാങ്‌സ്റ്റർ, ഫയർമാൻ തുടങ്ങിയ മമ്മൂട്ടി സിനിമകളിലും നൈല നായികയായി അഭിനയിച്ചു.



മോഹൻലാൽ ചിത്രമായ ലൂസിഫറിലും നൈലയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. ഇത് കൂടാതെ പ്രേതം, പത്തേമാരി , പൊറിഞ്ചു മറിയം ജോസ്, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് , പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിലും നൈല അഭിനയിച്ചിട്ടുണ്ട് . പാപ്പനാണ് നൈലയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ . ഇതിൽ നടൻ സുരേഷ് ഗോപിയുടെ ഭാര്യ വേഷത്തിലാണ് താരം എത്തിയത് . നൈലയുടെ പുതിയ ചിത്രം കിംഗ് ഓഫ് കോതയാണ് . ദുൽഖർ സൽമാനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



പതിനാല് വയസ്സുള്ള ഒരു മകനുമുണ്ട് ഈ താരസുന്ദരിയ്ക്ക്. ഈ കഴിഞ്ഞ ദിവസം നൈല മിനിഫ്രോക്ക് ഇട്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ പറയുന്നത് യുവനടിമാരെ വെല്ലുന്ന സ്റ്റൈൽ ആണെല്ലോ എന്നാണ് നൈല ഫോട്ടോസ് പോസ്റ്റ് ചെയ്തത് “എന്റെ ഗേൾ ഫ്രണ്ടസ് നിങ്ങളുടേതിലും നല്ലതാണ്..”, എന്ന ക്യാപ്ഷനോടെയാണ് .

Scroll to Top