അല്പം വൈകിയായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള നടി നൈല ഉഷയുടെ രംഗപ്രവേശനം. മലയാള സിനിമയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കടന്നുവന്ന താരം പിന്നീട് തൻറെ അഭിനയ മികവുകൊണ്ട് ചലച്ചിത്ര ലോകത്ത് ശോഭിച്ചു . വിവാഹിതയായ ശേഷം അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം കൂടിയാണ് നൈല . താരം ദുബായിൽ ജോലി ചെയ്തു വരികയാണ്. റേഡിയോ ജോക്കിയാണ് നൈല ഉഷ .

കുഞ്ഞനന്തന്റെ കട എന്ന താരത്തിന്റെ ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. നൈലയുടെ കരിയറിൽ വഴിത്തിരിവായി മാറിയത് ജയസൂര്യയുടെ ഒപ്പം വേഷമിട്ട പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രമാണ്. ഈ ചിത്രം താരത്തിന് പ്രേക്ഷക ശ്രദ്ധയും ഒപ്പം നിരവധി ആരാധകരെയും കൊടുത്തു. അഭിനയ മേഖലയിൽ ശോഭിച്ചു നിന്നപ്പോഴും തൻറെ ജോലി കൈവിടുന്നതിന് താരം തയ്യാറായിരുന്നില്ല. ചിത്രീകരണ സമയങ്ങളിൽ ലീവ് എടുത്ത് നാട്ടിൽ എത്തുകയാണ് പതിവ്. വിവാഹിതയായ താരം ഒരു മകൻറെ അമ്മ കൂടിയാണ്. 2007ൽ ആയിരുന്നു നൈലയുടെ വിവാഹം. 2013-ലാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാപ്പനാണ് അവസാനമായി പുറത്തിറങ്ങിയ നൈലയുടെ മലയാള ചിത്രം . ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഭാര്യ വേഷത്തിലാണ് താരം അഭിനയിച്ചത്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത സിനിമ . അഭിനേത്രി , റേഡിയോ ജോക്കി എന്നതിന് പുറമേ അവതാരിക എന്ന നിലയിലും താരം ശോഭിച്ചിട്ടുണ്ട്.

ഫാഷൻ സെൻസുള്ള നായികമാർ മലയാളത്തിൽ വളരെ കുറവാണ് . മുപ്പത്തിയെട്ടുകാരിയായ നൈല അക്കാര്യത്തിൽ മുൻപന്തിയിലാണ്. തൻറെ പുത്തൻ ഫോട്ടോസിലൂടെ ഒരിക്കൽ കൂടി അത് തെളിയിച്ചിരിക്കുകയാണ് നൈല . സുഹൃത്തുക്കൾക്കൊപ്പം ദുബായിലെ റസ്റ്റോറന്റിൽ എത്തിയ താരം അവിടെ സമയം ചെലവിടുന്ന തൻറെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായാണ് നൈല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നൈലയുടെ സ്റ്റൈലും വേഷവും തന്നെയാണ് ഈ ചിത്രങ്ങളുടെ ഹൈലൈറ്റ്.