പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി നൈല ഉഷ . ഈ ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയെങ്കിലും നൈലയുടെ അരങ്ങേറ്റം മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കൊണ്ടായിരുന്നു . കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ നായികയായി രംഗപ്രവേശനം ചെയ്ത താരം ഇപ്പോഴും മലയാള സിനിമയിൽ ഏറെ സജീവമാണ്.

വിവാഹിതയായ ശേഷം അഭിനയരംഗത്തേക്ക് എത്തുകയും നായിക വേഷങ്ങളിൽ തന്നെ തിളങ്ങുകയും ചെയ്യുന്നതാണ് നൈലയുടെ പ്രത്യേകത. വിവാഹിതയായ ശേഷം അഭിനേരംഗത്ത് തുടരുന്ന താരങ്ങൾ വളരെ കുറവാണ് അങ്ങനെയുള്ളവർ തന്നെയാണെങ്കിൽ സഹനടി അമ്മ റോളുകളിൽ ഒതുങ്ങി പോവുകയും ചെയ്യാറുണ്ട്. എന്നാൽ നൈല ഇവരിൽ എന്നെല്ലാം വളരെ വ്യത്യസ്തയാണ്. 2007ൽ വിവാഹിതരായ നൈല ഒരു കുഞ്ഞിൻറെ അമ്മ കൂടിയാണ്. 2013ലാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്.

ഫയർമാൻ, പത്തേമാരി , ദിവാൻജിമൂല ,പ്രേതം, ലൂസിഫർ ,പൊറിഞ്ചു മറിയം ജോസ് , പ്രിയൻ ഓട്ടത്തിലാണ് , പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം താരം വേഷമിട്ടിട്ടുണ്ട്. ഇതിൽ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ആലപ്പാട്ട് മറിയം വർഗീസ് എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് ഇനി നൈലയുടേതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രം . പുതിയ പ്രോജക്ട് പൊറിഞ്ചു മറിയം ജോസ് ടീമിനൊപ്പം വീണ്ടും ഒന്നിക്കുന്ന ആൻറണി എന്ന ചിത്രമാണ്.

2004 മുതൽക്ക് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു പോരുന്ന നൈല ദുബായിൽ തന്നെയാണ് താമസിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമാണ് താരം നാട്ടിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായ ലൈല തൻറെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസ് ആണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. ഈദ് സ്പെഷ്യലായി താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റോസ് കളർ കുർത്ത ധരിച്ച് സ്റ്റൈലിഷ് ആയാണ് നൈല ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സനി ആണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.