മഞ്ഞ സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ താരം നൈല ഉഷ..

വിവാഹിതയായിട്ടു സിനിമയിലേക്ക് എത്തുന്ന നിരവധി താരങ്ങൾ നമ്മളുടെ മലയാള സിനിമയിലുണ്ട്. അതിൽ പലരും സഹനടിയായും സഹനടനായും ഒതുങ്ങി പോകുമ്പോൾ മറ്റ് ചിലർ ആകട്ടെ വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ നായകൻ നായിക സ്ഥാനം സ്വന്തമാക്കിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നൈല ഉഷ. നിമിഷ നേരം കൊണ്ടാണ് താരം പ്രേഷക പ്രീതി പിടിച്ചു പറ്റിയത്.

2004 മുതൽ റേഡിയോ ജോക്കിയായി ദുബായിൽ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു നൈല ഉഷ. 2007ലാണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ മറ്റ് നടിമാരെ പോലെയല്ല താരത്തിന്റെ ജീവിതം. വിവാഹത്തിനു ശേഷമാണ് അഭിനയ ജീവിതത്തിലേക്ക് താരം കടന്ന് വന്നത്. ഏകദേശം 2013ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മലയാള സിനിമയുടെ താരരാജാവായ മെഗസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് തുടക്കം.

ഈയൊരു സിനിമയ്ക്ക് ശേഷം നൈല അഭിനയിച്ച ചലച്ചിത്രമായിരുന്നു ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ്. തന്റെ അഭിനയ ജീവിതത്തിൽ വഴി തിരിവായി മാറിയത് ഈയൊരു സിനിമയായിരുന്നു. ഒരുപാട് നല്ല വേഷങ്ങളായിരുന്നു നൈലയെ തേടിയെത്തിയത്. അതിനു ശേഷവും മമ്മൂട്ടിയുടെ രണ്ട് പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.

മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ലൂസിഫർ എന്ന സിനിമയിൽ നല്ലൊരു വേഷം കൈകാര്യം ചെയ്യാൻ ഭാഗ്യം താരത്തിനു ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ നൈല തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ സാരീയിൽ അതിസുന്ദരിയായി എത്തിയ നൈലയെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Scroll to Top