ഗൗണിൽ ഗ്ലാമറസായി പ്രേക്ഷകരുടെ പ്രിയ നടി നൈല ഉഷ..

ഒരുകാലത്ത് മലയാള സിനിമയിലെ നായികമാർ തങ്ങളുടെ വിവാഹശേഷം അഭിനയരംഗത്തോടു വിട പറയുന്നതും അല്ലെങ്കിൽ സഹനടി അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുന്നതും ഒരു പതിവ് കാഴ്ചയായിരുന്നു. നായികമാർ അക്കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയായിരുന്നു ഇത് എന്ന് പറയാം. എന്നാൽ ഇന്നിപ്പോൾ വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തുന്ന വരും വിവാഹത്തോടെ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തുന്നരുമായ നിരവധി നടിമാരും ഉണ്ട് . അവരാകട്ടെ യുവനായികമാരെ വെല്ലുന്ന ലുക്കിലുമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.



അത്തരത്തിൽ എടുത്തു പറയേണ്ട ഒരു നായിക നടിയാണ് നൈല ഉഷ . 2007ൽ വിവാഹിതയായ നൈല 2013ലാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു . അതേ വർഷം തന്നെ ജയസൂര്യയ്ക്ക് ഒപ്പം പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. പിന്നീട് പുറത്തിറങ്ങിയ ഫയർമാൻ , പൊറിഞ്ചു മറിയം ജോസ് , ലൂസിഫർ, പ്രിയൻ ഓട്ടത്തിലാണ് , പാപ്പൻ തുടങ്ങിയ ചിത്രങ്ങൾ താരത്തെ മലയാളത്തിലെ ഒരു മുൻനിര നായികയാക്കി മാറ്റി. ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന കിംഗ് ഓഫ് കൊത്ത ആണ് നൈലയുടെ പുതിയ പ്രോജക്ട് .



2004 മുതൽക്ക് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു പോരുന്ന നൈല സിനിമ തിരക്കുകളിൽ ആയപ്പോഴും ആ ജോലി ഉപേക്ഷിച്ചിരുന്നില്ല. ഇപ്പോഴും താരം ആ ജോലി ചെയ്തു പോരുന്നു. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരം കൂടിയാണ് നൈല . കൂടുതലായും താരം പങ്കുവെക്കാറുള്ളത് ദുബായിൽ നിന്നുള്ള തന്റെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളാണ്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായ എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.



ഇപ്പോഴിതാ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നൈല പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നൈല പങ്കുവെച്ചിരിക്കുന്നത് തൻറെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . സിൽവർ കളർ ഔട്ട്‌ഫിറ്റിൽ പതിവ് പോലെ ഗ്ലാമറസായും സ്റ്റൈലിഷായും ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Scroll to Top