ക്രോപ്പ് ടോപ്പിലും ജീൻസിലും സ്റ്റൈലിഷ് ലുക്കിൽ യുവ താരം നയൻതാര ചക്രവർത്തി..

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച താരമായിരുന്നു നടി നയൻതാര ചക്രവർത്തി . മൂന്നു വയസ്സ് മുതൽക്കേ ഈ കൊച്ചു താരം അഭിനയരംഗത്ത് സജീവമായി. 2006ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രമായി വേഷമിട്ട നയൻതാര പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ഒരു നിറസാന്നിധ്യമായി മാറി. അച്ഛൻ ഉറങ്ങാത്ത വീട്, ചെസ്സ് , നോട്ടുബുക്ക്, അതിശയൻ , കനക സിംഹാസനം, ഇൻസ്പെക്ടർ ഗരുഡ്, കങ്കാരു , ട്വൻറി 20, തിരക്കഥ , ക്രേസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ, നായിക, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിൽ ബാലതാരമായി നയൻതാര ചക്രവർത്തി വേഷമിട്ടു. 2016 ൽ പുറത്തിറങ്ങിയ മറുപടി ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്.



അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞ നയൻതാര ചക്രവർത്തി ഇനി നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. പഠനത്തിൽ ശ്രദ്ധ ചെലുത്താൻ ആയാണ് അഭിനയത്തോട് താൽക്കാലികമായി വിട പറഞ്ഞത്. എന്നാൽ ഇനി നായികയായി മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് നയൻതാര . തമിഴ് തെലുങ്കു ഭാഷാ ചിത്രങ്ങളിൽ നിന്നായി നിരവധി ഓഫറുകൾ വരുന്നുണ്ട് എന്ന് ഒരിക്കൽ താരം വെളിപ്പെടുത്തിയിരുന്നു . തമിഴ് ചിത്രം ജന്റിൽമാന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തുന്നത് നയൻതാര ചക്രവർത്തിയാണ് എന്ന വാർത്തകളും കഴിഞ്ഞ വർഷങ്ങളിൽ ഇടം നേടിയിരുന്നു.



ആറ് വർഷത്തിലധികമായി അഭിനയ രംഗത്തോട് വിട പറഞ്ഞിട്ട് എങ്കിലും താരം ഇന്നും പ്രേക്ഷകർക്കിടയിൽ സജീവമാണ്. നയൻതാരയുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് നയൻതാര . തന്റെ ഫോട്ടോ ഷൂട്ടുകളും യാത്ര വിശേഷങ്ങളും മറ്റും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ നയൻതാര ചക്രവർത്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഓറഞ്ച് കളർ ക്രോപ്പ് ടോപ്പും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നയൻതാര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Scroll to Top