ഇതിപ്പോൾ യുവ നായികമാർ മാറി നിൽക്കണമല്ലോ… ഇരുപതുകാരിയെ പോലെ സ്റ്റൈലിഷ് ലുക്കിൽ നടി നവ്യ നായർ….

അഭിനയരംഗത്ത് ശോഭിച്ചു നിൽക്കുന്ന സമയത്ത് വിവാഹിതയാകുകയും തുടർന്ന് അധികം വൈകാതെ തന്നെ സിനിമയോട് താൽക്കാലികമായി വിട പറയുകയും ചെയ്ത താരമായിരുന്നു നടി നവ്യ നായർ. മലയാള സിനിമയിൽ കണ്ടുവരുന്ന സ്ഥിരം ശൈലി പോലെ തന്നെ ഇനി താരത്തിന് ഒരു തിരിച്ചുവരവ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വിവാഹശേഷവും ഒന്നു രണ്ടു ചിത്രങ്ങളിൽ വേഷമിട്ട നവ്യ ഏഴു വർഷത്തോളം അഭിനയരംഗത്ത് നിന്ന് വീട്ടിൽ നിന്നു . 2021ൽ കന്നട ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ താരം പ്രേക്ഷകരെ ഏവരെയും ഞെട്ടിപ്പിച്ചു.തിരിച്ചുവരവിൽ ചെറുവേഷങ്ങൾ ചെയ്തു ഒതുങ്ങിക്കൂടുന്ന നായികമാരെ പോലെ ആയിരുന്നില്ല നവ്യയുടെ തിരിച്ചുവരവ്. ശക്തമായ സ്ത്രീ വേഷങ്ങൾ ചെയ്തുകൊണ്ട് നവ്യ വീണ്ടും സിനിമയിൽ സജീവമായി. മാത്രമല്ല പല ടെലിവിഷൻ പ്രോഗ്രാമുകളിലും നവ്യ നിറസാന്നിധ്യമായി മാറി. മികച്ച ഒരു നർത്തകി കൂടിയായ നവ്യ തൻറെ ഡാൻസ് പെർഫോമൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവയ്ക്കാൻ ആരംഭിച്ചു.താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. ബാലാമണിയെ പോലെ ഒരു നാട്ടിൻപുറത്തുകാരിയായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ നവ്യയുടെ രൂപത്തെ പാടെ പൊളിച്ചെഴുതുന്ന ലുക്കുകളുമായിട്ടായിരുന്നു താരം തിരിച്ചുവരവിൽ ഓരോ മലയാളി പ്രേക്ഷകർക്കും മുന്നിലെത്തിയത്. 37 കാരിയായ ഈ താരം തൻറെ പ്രായത്തെ വെല്ലുന്ന ലുക്കുമായി ഹോട്ട്, സ്റ്റൈലിഷ് കോസ്റ്റ്യൂമുകളിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തി.


മലയാളി പ്രേക്ഷകർ നവ്യയുടെ പുത്തൻ ലുക്കുകളെയും ഇരുകൈയും നീട്ടി സ്വീകരിച്ചു. നവ്യ തൻറെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടുകളും നിമിഷനേരങ്ങൾ കൊണ്ട് വൈറലായി മാറുവാൻ തുടങ്ങി. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യെല്ലോ കളർ സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുറി മാർക്കറ്റ് ബ്രാൻഡിന്റേതാണ് താരത്തിന്റെ കോസ്റ്റ്യൂം. നവ്യയെ മേക്കപ്പ് ചെയ്തിട്ടുള്ളത് നമിതയും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രാഖിയുമാണ്.

Scroll to Top