ലേഹങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ നടി നവ്യാ നായർ..!ചിത്രങ്ങൾ പങ്കുവച്ച് താരം..

വിവാഹശേഷം നടിമാർ അഭിനയരംഗത്തോട് വിട പറയുന്നത് ഒരു പതിവ് കാഴ്ചയാണ്. ചില താരങ്ങൾ ചെറിയൊരു ഇടവേള എടുത്താലും പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്താറുണ്ട്. എന്നാൽ പിന്നീട് അവരെ കാത്തിരിക്കുന്നത് നായിക വേഷങ്ങൾ ആയിരിക്കില്ല. ചെറു റോളുകളിലേക്കും അമ്മ വേഷങ്ങളിലേക്കും അവർ തള്ളപ്പെടാറുണ്ട്. പ്രത്യേകിച്ച് ഈ കാഴ്ച മലയാള സിനിമ രംഗത്ത് കാണാൻ സാധിക്കും.



അത്തരത്തിൽ വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറയുകയും പിന്നീട് മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത നടിയാണ് നവ്യ നായർ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഈ താരം വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞു. പിന്നീട് ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും വേണ്ടത്ര സ്വീകാര്യത താരത്തിന് ലഭിച്ചില്ല. 2021 ൽ ടെലിവിഷൻ ഷോകളിൽ അതിഥിയായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് താരം വീണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നത് . ഒന്ന് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും താരം അതിലേറെ സജീവമായത് ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആയിരുന്നു.



പലപ്പോഴും നാടൻ റോളുകളിൽ മാത്രം സിനിമയിൽ കണ്ടിട്ടുള്ള നവ്യ എന്ന താരത്തിന്റെ സ്റ്റൈലിഷ് ലുക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ചില ട്രോളുകളിലും ഈയടുത്ത് താരം ഇടം നേടിയിരുന്നു. ഡാൻസിലും നവ്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താരം കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത് തന്റെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആണ് . അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ഇപ്പോൾ ലഭിക്കുന്നുണ്ട്. പലപ്പോഴും താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്. സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമാണ് ഇപ്പോൾ നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.



ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളർ പ്രിന്റഡ് ലെഹങ്ക ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂര്യപ്രകാശമോ സൂര്യകാന്തി പൂവോ എന്ന് കുറിച്ചുകൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഓ ജെസ്മി ബ്രാൻഡിന്റേതാണ് താരത്തിന്റെ കോസ്റ്റ്യൂം. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രാഖി ആർ എൻ ആണ് . നവ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത് അമൽ അജിത് കുമാർ ആണ് . വിഷ്ണു ചന്ദ്ര ബോസ് , സാം എന്നിവർ ചേർന്നാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിട്ടുള്ളത്.

Scroll to Top