രണ്ടായിരത്തിന്റെ ആരംഭത്തിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ഒട്ടേറെ നായികമാർ ഉണ്ടായിരുന്നു. അവരിൽ പലരും വിവാഹത്തോടെ അഭിനയം താൽക്കാലികമായും പൂർണമായും ഉപേക്ഷിച്ചവരാണ്. എന്നാൽ ചില നായികമാർ വിവാഹത്തോടെ ഏറെ വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ടു കഴിഞ്ഞ വർഷങ്ങളിലായി അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയവരാണ്. എന്നാൽ അതിനെ വെറും ഒരു തിരിച്ചുവരവ് എന്ന് മാത്രം വിശേഷിപ്പിക്കാൻ സാധിക്കുകയില്ല. നിലവിൽ മലയാളത്തിലെ യുവ നായികമാരോട് കിടപിടിക്കുന്ന രീതിയിലുള്ള ലുക്കും സ്റ്റൈലും ആയാണ് ഈ താരങ്ങൾ തിരിച്ചെത്തിയത്. ഇവരിൽ എടുത്തു പറയേണ്ടത് നടി നവ്യ നായരെ തന്നെയാണ്.

ഇഷ്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ തൻറെ കരിയറിന് തുടക്കം കുറിച്ചത്. ഒരു മികച്ച നർത്തകിയായ താരം അതിലൂടെ ശോഭിച്ചു കൊണ്ടാണ് സിനിമയിലേക്ക് ചുവട് വച്ചത്. മലയാളത്തിലെ ഏറെ ഭാഗ്യവതിയായ നായിക എന്നു കൂടി നവ്യയെ വിശേഷിപ്പിക്കാം . അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളും ആണ് . അക്കാലത്തെ പല ശ്രദ്ധേയ നായകന്മാർക്ക് ഒപ്പവും നായികയായി തിളങ്ങുവാൻ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട് . വിവാഹത്തോടെ അഭിനയത്തോട് നവ്യ താൽക്കാലികമായി വിട പറയുകയായിരുന്നു . ഒരു മകൻ ആയതിനു ശേഷം ഇടയ്ക്ക് താരം ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും അത് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

2021ൽ നവ്യ തിരിച്ചെത്തിയത് സിനിമയിലേക്ക് ആയിരുന്നില്ല ടെലിവിഷൻ രംഗത്തായിരുന്നു. പല പ്രോഗ്രാമുകളിലും അതിഥിയായി എത്തിയ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിനിടയിൽ വി കെ പിയുടെ ഒരുത്തി എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിലവിൽ നിറഞ്ഞ നിൽക്കുകയാണ് നവ്യ എന്ന താരം . സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ നവ്യ തൻറെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പ്രായത്തെ വെല്ലുന്ന ലുക്കിലും സ്റ്റൈലിഷ് കോസ്റ്റ്യൂമിലും എല്ലാം ആണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. ചിലപ്പോഴെല്ലാം അതീവ ഗ്ലാമറസ് ലുക്കിലും നവ്യയെ കാണാൻ സാധിക്കും. ഇപ്പോൾ ഇതാ നവ്യാ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സെറ്റും മുണ്ടും ധരിച്ച് സ്ലീവ്ലെസ് ബ്ലൗസ് അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ട്രഡീഷണലും ഒപ്പം സ്റ്റൈലൻ ലുക്കുമായാണ് നവ്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കസവുകട ബ്രാൻഡിന്റേതാണ് കോസ്റ്റ്യൂം. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് നമിതയും സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശബരി നാഥുമാണ്. നവ്യയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിതിൻ സി നന്ദകുമാർ ആണ് .