ഓണം സ്പെഷ്യൽ ലുക്ക് പങ്കുവെച്ചുകൊണ്ട് മലയാളികളുടെ സ്വന്തം നടി നവ്യ നായർ….

സിബി മലയിൽ സംവിധാനം ചെയ്തു മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ നായികയായി മലയാളം ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി നവ്യ നായർ. താരത്തിന്റെ തുടർന്നുള്ള രണ്ട് സിനിമകളും ദിലീപിനൊപ്പം തന്നെയായിരുന്നു. ഈ ചിത്രങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതോടെ മലയാളം ചലച്ചിത്രരംഗത്ത് നവ്യ തൻറെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് രഞ്ജിത്ത് അണിയിച്ച് ഒരുക്കിയ നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഏവരുടെയും പ്രിയങ്കരിയായി മാറുവാൻ നവ്യയ്ക്ക് സാധിച്ചു. ഈ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നത്.

ഇന്നും ഇത്തരത്തിൽ പേരുകൾ ഏവരും ആദ്യം ഓർക്കുന്നത് നന്ദനത്തിലെ ബാലാമണിയെ തന്നെയാണ്. 2002 മുതൽക്ക് 2005 വരെയുള്ള കാലഘട്ടത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 വരെയാണ് മലയാള സിനിമയിൽ താരം കൂടുതൽ സജീവമായി നിലകൊണ്ടിട്ടുള്ളത്. അതിനുശേഷം ദൃശ്യത്തിന്റെ കന്നട റീമേക്കുകളിൽ മാത്രമാണ് നവ്യ അഭിനയിച്ചത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം  മലയാള ചലച്ചിത്രരംഗത്തേക്ക് നവ്യ വീണ്ടും മടങ്ങിയെത്തിയത് കഴിഞ്ഞ വർഷമാണ്.

തിരിച്ചുവരവിൽ താരം ചെയ്ത രണ്ട് മലയാള ചിത്രങ്ങൾ ജാനകി ജാനേ , ഒരുത്തി എന്നിവയാണ്. നിലവിൽ താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിൻറെ ജഡ്ജ് ആണ് . ഈ പ്രോഗ്രാമിലേക്ക് എത്തുമ്പോൾ നവ്യ ധരിക്കുന്ന കോസ്റ്റ്യൂമുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഈ പ്രോഗ്രാമിൽ വെച്ച് പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും താരത്തിന് നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടതായും വന്നിരുന്നു.

നവ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓണം സ്പെഷ്യൽ ലുക്കുമായാണ് നവ്യ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരുടെ കമൻറ് പ്രവാഹമാണ് വീഡിയോയ്ക്ക് താഴെ. സ്റ്റൈലിംഗ് ചിരിക്കുന്നത് രാഖിയാണ്. നവ്യ ധരിച്ചിട്ടുള്ളത് ഏകതയുടെ കോസ്റ്റ്യൂം ആണ് .

Scroll to Top