നമ്മുടെ ബാലാമണിയ്ക്ക് വന്ന ഒരു മാറ്റമേ…. ഗ്ലാമറസ് ലുക്കിൽ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി നടി നവ്യ നായർ….

വിവാഹിതയായ താരങ്ങൾ അഭിനയ രംഗത്തോടു വിട പറയുന്നതും പിന്നീട് അൽപ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നതും എല്ലാം സിനിമാരംഗത്തെ പതിവ് കാഴ്ചകളാണ്. എന്നാൽ തിരിച്ചെത്തുന്ന ഇത്തരം നായികമാരെ പിന്നീട് കാത്തിരിക്കുന്നത് സുഹനായിക വേഷങ്ങളും അമ്മ വേഷങ്ങളും ഒക്കെ ആയിരിക്കും. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പതിവ് കാഴ്ചയിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട് . വിവാഹത്തോടെ അഭിനയ രംഗത്തോട് താൽക്കാലികമായി വിടപറഞ്ഞ പലതാരങ്ങളും യുവനായികമാരെ വെല്ലുന്ന ലുക്കും സൗന്ദര്യവുമായാണ് തിരിച്ചെത്തിയത്. സിനിമയിൽ ഇവരെ കാത്തിരുന്നത് ചെറു വേഷങ്ങളോ സഹ നായിക വേഷങ്ങളോ ആയിരുന്നില്ല പഴയതുപോലെതന്നെ ശക്തമായ സ്ത്രീകഥാപാത്ര വേഷങ്ങളായി തിളങ്ങുവാൻ ഈ നായികമാർക്ക് സാധിക്കുകയും ചെയ്തു.

ഇത്തരം തിരിച്ചു വരവിൽ പ്രേക്ഷകരെ ഏറെ അതിശയിപ്പിച്ചത് നടി നവ്യ നായർ തന്നെയാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ തിരിച്ചെത്തിയ നവ്യ നായർ പിന്നീട് സിനിമയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി. ദൃശ്യത്തിന്റെ കന്നട പതിപ്പിൽ വേഷമിട്ടു കൊണ്ടായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മലയാളത്തിലും അവസരങ്ങൾ ലഭിച്ചു. ഒരുത്തി, ജാനകി ജാനേ എന്നീ സ്ത്രീ വേഷങ്ങൾക്ക് മുൻഗണന നൽകുന്ന ചിത്രങ്ങളിൽ നവ്യ തിരിച്ചെത്തിയതിനു ശേഷം വേഷമിട്ടു. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത തന്നെയായിരുന്നു നവ്യയ്ക്ക് തിരിച്ചുവരവിലും ലഭിച്ചത്.

എന്നാൽ പ്രേക്ഷകരെ അതിശയിപ്പിച്ച വസ്തുത എന്തെന്നാൽ സ്ക്രീനിലും പുറത്തും തനി നാടൻ പെൺകുട്ടി ലുക്കിൽ മാത്രം കണ്ടു ശീലിച്ച നവ്യയുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കുകളായിരുന്നു പിന്നീട് പ്രേക്ഷകർ കണ്ടു തുടങ്ങിയത്. താരം ഇപ്പോൾ ചെയ്യുന്ന കൂടുതൽ ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ലുക്കിലുള്ളവയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി അഭിനയരംഗത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിളങ്ങുകയാണ് നവ്യ നായർ.

ഇപ്പോൾ ഇതാ നവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. റെഡ് കളർ സ്ലീവ്ലെസ് ലെഹങ്ക ധരിച്ച് ഗ്ലാമറസായാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നമിത ആണ് നവ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത് . സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് രാഖിയും ആണ് . നിരവധി ആരാധകരാണ് നവ്യയുടെ ഈ പുത്തൻ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top