അഭിനയ രംഗത്ത് സജീവമായതോടു കൂടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമായ താരമാണ് നടി നവ്യ നായർ. 2021 മുതൽ വീണ്ടും ടെലവിഷൻ രംഗത്തും സിനിമയിലും താരം സജീവമാകുകയായിരുന്നു. ഈ തിരിച്ചുവരവിൽ പല വേദികളിലും ഡാൻസ് പെർഫോമൻസ് ചെയ്തുകൊണ്ടും താരം ഏറെ സജീവമായി. അതിഗംഭീര തിരിച്ചുവരവ് എന്നെ തന്നെ വിശേഷിപ്പിക്കാം . സിനിമയിൽ വലിയ രീതിയിൽ സജീവമാകാൻ താരത്തിന് സാധിച്ചില്ല എങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നവ്യ നായർ എന്ന താരം ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.

തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസ് ആണ് നവ്യ പങ്കുവയ്ക്കാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഇതിനു മുൻപ് പ്രേക്ഷകർ കണ്ട ഒരു നവ്യയെ അല്ല നിലവിൽ കാണാൻ സാധിക്കുന്നത്. ഗ്ലാമറസ് , സ്റ്റൈലിഷ് വേഷങ്ങളിൽ താരം തിളങ്ങാൻ തുടങ്ങിയത് ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെയാണ്. താരത്തിന്റെ പോസ്റ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.


ഇപ്പോൾ ഇതാ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്കിൽ സിൽവർ വർക്കോടു കൂടിയ ഒരു വീ നെക്ക് ഫ്രോക്ക് ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രണയം എന്ന് കുറിച്ച് കൊണ്ടാണ് നവ്യ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ലിസ് ഡിസൈൻസിന്റെ കോസ്റ്റ്യൂം ആണ് താരം ധരിച്ചിട്ടുള്ളത്. ഹേതൽ ഷാ ഷോപ്പിന്റെതാണ് ആഭരണങ്ങൾ . സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് രാഖി ആർ എൻ ആണ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അമൽ അജിത് കുമാർ ആണ് . നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിരിക്കുന്നത് സാം ആണ്. വിഷ്ണു ചന്ദ്രബോസ് ആണ് വീഡിയോ പകർത്തിയിട്ടുള്ളത്. നിരവധി ആരാധകരാണ് നവ്യയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.