മലയാളി പ്രേക്ഷകരുടെ മനസ്സിൽ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു മികച്ച സ്ഥാനം നേടിയെടുത്ത താരമാണ് നടി നവ്യ നായർ. ആദ്യ ചിത്രം മുതൽക്കേ ശ്രദ്ധ നേടിയെടുത്ത നവ്യ ഇന്നും അറിയപ്പെടുന്നത് നന്ദനത്തിലെ ബാലാമണി ആയാണ് . ജനപ്രിയ നായകൻ ദിലീപിനൊപ്പം ഉള്ള ഇഷ്ടം ആണ് ആദ്യ സിനിമ . ആദ്യ ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വച്ച് ശ്രദ്ധിക്കപ്പെട്ട നവ്യയ്ക്ക് സിനിമയിൽ തുടർന്നും നിരവധി അവസരങ്ങൾ ലഭിച്ചു. മഴത്തുള്ളി കിലുക്കം , നന്ദനം , കല്യാണ രാമൻ , കുഞ്ഞിക്കൂനൻ , ചതുരംഗം , ഗ്രാമഫോൺ , വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, അമ്മക്കിളിക്കൂട് , ചതിക്കാത്ത ചന്തു , ജലോത്സവം , പാണ്ടിപ്പട, സൈറ , ബനാറസ് , ദ്രോണ 2010 തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.
സ്കൂൾ കാലഘട്ടം മുതൽക്കേ കലോത്സവ വേദികളിൽ തിളങ്ങിയ നവ്യ നൃത്തത്തിൽ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് . നൃത്തത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തിയത്. 2010 വരെ സിനിമ രംഗത്തെ ഒരു നിറസാന്നിധ്യമായി നിന്നിരുന്ന നവ്യ പിന്നീട് തന്റെ വിവാഹത്തോടെ അഭിനയ രംഗത്ത് വിരളമായി . ചില ചിത്രങ്ങളിൽ പിന്നീട് വേഷമിട്ടു എങ്കിലും ഒന്നും വേണ്ടത്ര ശോഭിച്ചില്ല . 2021 ൽ ടെലിവിഷൻ പ്രേഗ്രാമുകളിലൂടെ രംഗ പ്രവേശനം ചെയ്ത നവ്യ പിന്നീട് സിനിമയിലും ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും നിറസാന്നിധ്യമായി.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിന്റെ മെന്ററാണ് നവ്യ. തിരിച്ചു വരവിന് ശേഷം ഒരുത്തീ , ജാനകി ജാനേ എന്നീ സിനിമകളിലും നവ്യ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വമ്പൻ സ്വീകാര്യത ലഭിച്ചു തുടങ്ങി. നവ്യയെ കൂടുതൽ ഗ്ലാമറസ് ആയും സ്റ്റൈലിഷ് ആയും പ്രേക്ഷകർ കണ്ട് തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് . താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് ആരാധകർ ഞെട്ടിപ്പോകാറുണ്ട് .
നവ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.


