വിമർശനങ്ങളിൽ തളരാതെ നടി നവ്യ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ താരമായി തിളങ്ങി നിന്നിരുന്ന നായികയായിരുന്നു നവ്യ നായർ. വിവാഹത്തോടെ സിനിമകളിൽ വിരളമായി മാത്രം പ്രത്യക്ഷപ്പെട്ട ഈ താരം ഏറെ വർഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞു. 2021 ലാണ് പിന്നീട് നവ്യ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും സജീവം ആകുന്നത്. ടെലിവിഷൻ ഷോകളിൽ അതിഥി താരമായി എത്തിക്കൊണ്ടായിരുന്നു നവ്യ ശ്രദ്ധ പിടിച്ചു പറ്റിയത്. ടെലിവിഷൻ ഷോകൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നവ്യ എന്ന താരം ഏറെ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചു.

മലയാള സിനിമയിൽ നിന്ന് നിരവധി അവസരങ്ങളും ഈ താരത്തെ തേടിയെത്തി. സ്ത്രീ കഥാപാത്രത്തിന് മുൻതൂക്കം നൽകുന്ന ഒരുത്തി, ജാനകി ജാനേ എന്നീ ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. പ്രേക്ഷകരിൽ നിന്നും സ്വീകാര്യത തന്നെയാണ് താരത്തിന് വീണ്ടും ലഭിച്ചു തുടങ്ങിയത്. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിന്റെ വിധികർത്താക്കളിൽ ഒരാളാണ് നവ്യ. സിനിമയിലും ടെലവിഷൻ രംഗത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം നിറഞ്ഞുനിൽക്കുന്ന ഈ സമയത്താണ് താരത്തെ തേടി വിവാദ വാർത്തകൾ എത്തുന്നത്.

ഈ അടുത്താണ് കള്ളപ്പണക്കേസിൽ ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ അറസ്റ്റിലായത് . സച്ചിനിൽ നിന്ന് നവ്യ സമ്മാനങ്ങൾ കൈപ്പറ്റി എന്ന വാർത്തകളാണ് താരത്തെ വിവാദ കുഴികളിൽ ചെന്ന് ചാടിച്ചിരിക്കുന്നത്. മുംബൈയിൽ താമസിക്കുന്ന കാലത്ത് സച്ചിൻ സാവന്ത് തന്റെ അയൽക്കാരനായിരുന്നു എന്നും ആ പരിചയം മാത്രമാണ് തങ്ങൾക്ക് ഉള്ളത് എന്നുമാണ് നവ്യ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ സൈബർ ഇടങ്ങളിൽ താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വളരെ ശക്തമായി നേരിടുകയാണ് നവ്യ ഇപ്പോൾ . സൈബർ ആക്രമണങ്ങൾക്കിടയിലും തൻറെ ജീവിതത്തിലെ സന്തോഷവും ഇഷ്ടങ്ങളും കണ്ടെത്താൻ മറക്കുന്നില്ല ഈ താരം. ഒരുപാട് ആരാധകരാണ് നവ്യയ്ക്ക് പിന്തുണയുമായി എത്തുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിവാദവുമായി ബന്ധപ്പെട്ടവയാണ്. നവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ പുത്തൻ സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Scroll to Top