മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം നവ്യ നായർ..

നന്ദനം എന്ന സിനിമയിലൂടെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് നവ്യ നായർ. വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ താരം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഈ സിനിമയിലൂടെ നവ്യ നായർ കാഴ്ച്ചവെച്ചത്.

സിനിമ ജീവിതത്തിൽ നിന്നും താരം മാറി നിൽക്കുന്ന സമയങ്ങളിലും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാകാൻ താരം എപ്പോളും ശ്രെമിച്ചിരുന്നു. തന്റെ വ്യക്തിപരമായ വിശേഷങ്ങളും, കുടുബ വിശേഷങ്ങളും, ചിത്രങ്ങളും നിരന്തരം നവ്യ നായർ ആരാധകാരുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ പഴയ ആരാധകർ ഇപ്പോളും താരത്തിനുണ്ട്.

പുതിയതായി ഇൻസ്റ്റാഗ്രാമിൽ നവ്യ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. മോഡേൺ വേഷത്തിൽ കിടിലൻ പശ്ചാത്തല മ്യൂസിക്കിൾ പോസ്റ്റ്‌ ചെയ്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകർ ഏറ്റെടുത്തു. എക്കാലത്തെയും മലയാള സിനിമ പ്രേമികളുടെ പ്രിയ ചലച്ചിത്രമായ ഇഷ്ടം എന്ന ചലച്ചിത്രത്തിലൂടെ സിനിമ ജീവിതത്തിലേക്ക് കടന്നു വന്ന നടി പിന്നീട് സൂപ്പർ ഹിറ്റ് നടിയായി മാറുകയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം സിനിമ ജീവിതത്തിലെ തുടക്ക കാലത്ത് തന്നെ താരത്തിനു ലഭിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ നന്ദനം എന്ന സിനിമയിലാണ് താരത്തിനു പ്രേഷക മനസ്സിൽ ഇടം നേടാൻ സാധിച്ചത്.

Scroll to Top