സാരിയിൽ ക്യൂട്ട് ലുക്കിൽ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം ബാലാമണി….

ബാലാമണി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുള്ള താരമാണ് നടി നവ്യ നായർ. സിബി മലയിൽ അണിയിച്ചൊരുക്കിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച നവ്യ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു . 2002 ൽ പുറത്തിറങ്ങിയ  രഞ്ജിത്ത് ചിത്രം നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. തുടർന്നുള്ള കാലയളവിൽ താരം അഭിനയിച്ച ചിത്രങ്ങളായ ചിത്രങ്ങളായ കല്യാണരാമൻ, വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ , ചതിക്കാത്ത ചന്തു , പാണ്ടിപ്പട, സൈറ, അലിഭായ് , ദ്രോണ 2010 എന്നീ ചിത്രങ്ങൾ താരത്തെ മുൻ നിര നായികയായി മാറ്റി.

2014 ന് ശേഷം ദൃശ്യത്തിന്റെ കന്നഡ പതിപ്പിലൂടെ 2021 ൽ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ നവ്യ പ്രേക്ഷക ഹൃദയങ്ങളിൽ വീണ്ടും തന്റെ ഇടം നേടി. സിനിമകൾക്ക് പുറമേ ടെലിവിഷൻ പ്രോഗ്രാമുകളിലും നവ്യ നിറമ്പാന്നിധ്യമായി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ സജീവമായ നവ്യ ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിന്റെ ജഡ്ജ് കൂടിയാണ്. ഇതിനിടയിൽ താരത്തിന്റെ രണ്ട് മലയാള ചിത്രങ്ങളും പുറത്തിറങ്ങി. ഒരുത്തീ , ജാനകി ജാനേ എന്നീ ചിത്രങ്ങളാണ് തിരിച്ചു വരവിന് ശേഷം നവ്യയുടേതായി പുറത്തിറങ്ങിയത്.

തിരിച്ചെത്തിയ നവ്യ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് കളഞ്ഞു. തനി നാട്ടിൽ പുറത്തുക്കാരിയായി പ്രേക്ഷകർ കണ്ടു ശീലിച്ച നവ്യ എന്ന താരത്തിന്റെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർ കണ്ടു. കിടിലം പ്രോഗ്രാമിന് എത്തിയ നവ്യയുടെ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലായി മാറുന്നത്. സാരിയാണ് താരത്തിന്റെ വേഷം. നമിതയാണ് നവ്യയെ മേക്കപ്പ് ചെയ്തത് . സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് രാഖിയാണ്.

Scroll to Top