ലെഹങ്കയിൽ സുന്ദരിയായി യുവ താരം നന്ദന വർമ്മ..!

സിനിമകളിൽ സജീവമല്ലാത്ത താരങ്ങളെ പിന്നീട് പ്രേക്ഷകർ അധികം ഓർക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ ഇക്കാര്യത്തിൽ വളരെ വലിയൊരു മാറ്റം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. സിനിമകളിൽ ചെറു റോളുകളിൽ പ്രത്യക്ഷപ്പെടുന്നവർക്കും ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം തല കാണിച്ചു പോകുന്നവർക്കും ഒന്നും തന്നെ വലിയ ആരാധക പിന്തുണയൊന്നും ലഭിക്കാറില്ല. എന്നാൽ ഈ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നവർ ആണെങ്കിൽ ഇവർക്ക് നായിക നായകന്മാർക്ക് ലഭിക്കുന്നത് പോലെ തന്നെ വലിയൊരു ആരാധക വൃന്ദത്തെ ലഭിക്കാറുണ്ട് . ഫോട്ടോഷൂട്ടുകളും വീഡിയോസും പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി നിൽക്കുന്നതുകൊണ്ട് തന്നെ പ്രേക്ഷകരും ഈ താരങ്ങളെ മറക്കുന്നില്ല.



സിനിമയിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രേക്ഷകഹൃദയങ്ങളിലും ഏറെ സജീവമായിട്ടുള്ള ഒരു താരമാണ് നടി നന്ദന വർമ്മ . താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർക്കായി പോസ്റ്റ് ചെയ്യാറുള്ളത്. ഇവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. പലപ്പോഴും നന്ദന തൻറെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഹോട്ട്, ഗ്ലാമറസ് ലുക്കുകളിലാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ പോസ്റ്റുകളും വൈറലായി മാറാൻ വെറും നിമിഷങ്ങൾ മാത്രം മതി.



ഇപ്പോഴിതാ നന്ദന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കി മാറ്റിയിരിക്കുന്നത്. ലെഹങ്ക ധരിച്ച് ഹോട്ട് ലുക്കിലാണ് നന്ദന ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് നന്ദനയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിലെ അസോറാം ഹോട്ടലിൽ നിന്നുമാണ് നന്ദന ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. പാർവതി ഉണ്ണി സ്റ്റൈലിംഗ് നിർവഹിച്ച ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് യാമി ആണ് . നന്ദനയുടെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നത് സാറ ആണ് . മലയാളത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നന്ദന വർമ്മയുടെ നായിക അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Scroll to Top