കറുപ്പിൽ ഗ്ലാമറസായി യുവ താരം നന്ദന വർമ്മ..!

2012 മുതൽക്ക് മലയാള സിനിമ രംഗത്ത് സജീവമായ കൊച്ചു താരമായിരുന്നു നടി നന്ദന വർമ്മ . മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ബാലതാരമായി എത്തിയ നന്ദനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിൽ നടി കൽപ്പന അവതരിപ്പിച്ച പങ്കജം എന്ന കഥാപാത്രത്തിന്റെ മകൾ വേഷത്തിലാണ് നന്ദന അഭിനയിച്ചത്. ചെറിയൊരു റോൾ ആയിരുന്നു ഇതെങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു. ഈ ചിത്രത്തിൽ കലാഭവൻ മണിയുടെ മകളുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നായക വേഷം ചെയ്ത പൃഥ്വിരാജിനൊപ്പം ഉള്ള ചില ഇമോഷണൽ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.അതിനുശേഷം ക്രോക്കഡൈൽ ലവ് സ്റ്റോറി, റെബേക്ക ഉതുപ്പ് കിഴക്കേമല, മിസ് ലേഖ തരൂർ കാണുന്നത് , 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി , മിലി, ഗപ്പി, ആകാശമിഠായി, സൺഡേ ഹോളിഡേ , മഴയത്ത് , അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രശംസയാണ് താരം നേടിയത് മാത്രമല്ല ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും നന്ദനയ്ക്ക് സാധിച്ചു. പൃഥ്വിരാജ് സുകുമാരൻ ഒപ്പമുള്ള ഭ്രമം എന്ന ചിത്രത്തിലാണ് നന്ദന അവസാനമായി അഭിനയിച്ചത്.അഭിനയരംഗത്ത് വേണ്ടത്ര സജീവമല്ല താരമെങ്കിലും സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായി കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുകയാണ് നന്ദന ഇപ്പോൾ . ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത നന്ദനയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . ബ്ലാക്ക് കളർ ഗൗണിൽ അതീവ ഗ്ലാമറസ് ആയാണ് നന്ദന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങൾ ചെയ്തില്ലെങ്കിൽ ജീവിതം തിളങ്ങില്ല എന്ന് കുറിച്ച് കൊണ്ടാണ് ഡെയ്സി താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Scroll to Top