സാരിയിൽ സുന്ദരിയായി പ്രിയ താരം നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് നമിത..

ട്രാഫിക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരസുന്ദരിയാണ് നടി നമിത പ്രമോദ്. സിനിമയിലേക്ക് എത്തുന്നതിനുമുമ്പ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ശ്രദ്ധ നേടിയിരുന്നു നമിത . ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്താണ് നമിത ടെലിവിഷൻ പരമ്പരകൾ ആയ വേളാങ്കണ്ണി മാതാവ്, എൻറെ മാനസപുത്രി, അമ്മേ ദേവി എന്നീ പരമ്പരകളിൽ അഭിനയിക്കുന്നത്. ഇതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ട്രാഫിക് എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

ഒട്ടും വൈകാതെ തന്നെ നായികയായും നമിത രംഗപ്രവേശനം ചെയ്തു. 2018ൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നിവിൻ പോളിയുടെ നായികയായി കൊണ്ട് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ ,വില്ലാളിവീരൻ , ഓർമ്മയുണ്ടോ ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽ, കമ്മാര സംഭവം, മാർഗംകളി, അൽ മല്ലു , ഈശോ എന്നീ സിനിമകളിൽ അഭിനയിച്ചു.

2019 മുതൽ വർഷത്തിൽ ഓരോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഒരുങ്ങിപ്പോയ നമിത 2023 ൽ ഗംഭീര തിരിച്ചുവരവാണ് നടത്താൻ ഒരുങ്ങുന്നത്. അഞ്ചോളം ചിത്രങ്ങളാണ് നമിതയുടെ ആയി ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രജനി, എതിർ, കപ്പ്, എറവ്, ഒരു രഞ്ജിത്ത് സിനിമ എന്നിവയാണ് നമിതയുടെ പുത്തൻ പ്രോജക്ടുകൾ . ബിസിനസ് മേഖലയിലേക്കും ചുവടുവെച്ച നമിത സിനിമയിലും ഏറെ തിരക്കിലാണ് ഇപ്പോൾ .

മറ്റു താരങ്ങളെ പോലെ നമിതയും സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. ഈയടുത്ത് തൻറെ സഹോദരിക്കൊപ്പം സ്കോട്ട്ലാൻഡിലേക്ക് യാത്ര പോയ ചിത്രങ്ങളെല്ലാം നമിത ആരാധകർക്കായി പങ്കുവെച്ചിരുന്നു. അതിനുശേഷം താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഗ്രീൻ കളർ സാരിയിൽ അതീവ സുന്ദരിയായാണ് നമിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സിന്റേതാണ് നമിതയുടെ കോസ്റ്റ്യൂം. പ്യൂർ അല്യുറിന്റേതാണ് ആഭരണങ്ങൾ . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രശ്മി മുരളീധരനും നമിതയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അവിനാഷും ആണ് . നിരവധി ആരാധകരാണ് നമിതയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബ്യൂട്ടി ക്യൂൻ എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിച്ചത്.

Scroll to Top