സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

എൻറെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു നടി നമിത പ്രമോദ് . ആ പരമ്പരയിൽ ബാലതാരമായി എത്തിയ നമിത പിന്നീട് സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. ആദ്യ സിനിമയായ ട്രാഫിക്കിൽ റഹ്മാൻ – ലെന എന്നീ താരങ്ങളുടെ മകൾ റോളിലാണ് നമിത പ്രത്യക്ഷപ്പെട്ടത്. ഭാരതാരമായി തന്നെ സിനിമയിലേക്ക് ചുവട് വെച്ച് നമിത ഒട്ടും വൈകാതെ തന്നെ നായികയായി രംഗപ്രവേശനം ചെയ്യുകയും ചെയ്തു.



പുതിയ തീരങ്ങൾ എന്ന നിവിൻ പോളി ചിത്രത്തിലാണ് നമിത നായികയായി വേഷമിട്ടത്. വളരെ ചെറിയ പ്രായത്തിൽ തന്നെ നായിക വേഷം ചെയ്തതുകൊണ്ട് നിരവധി അവസരങ്ങളും പിന്നീട് ഈ താരത്തെ തേടിയെത്തി. സൗണ്ട് തോമ എന്ന ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി വേഷമിട്ടിരുന്നു. ഈ ചിത്രം മികച്ച പ്രേക്ഷകശ്രദ്ധ നേടിയതോടെ നമിതയുടെ കരിയറിലും മാറ്റങ്ങൾ ആരംഭിച്ചു.



മലയാളത്തിലെ യുവ നായകന്മാരുടെ നായികയായും നമിത വേഷമിട്ടതോടെ മലയാള സിനിമയിൽ താരം തന്റേതായ ഒരു ഇരിപ്പിടം നേടിയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി നമിതയുടെ നായിക ചിത്രങ്ങൾ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഈ വർഷം താരത്തിന്റെതായി ആറോളം ചിത്രങ്ങളാണ് അനൗൺസ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്.



സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം സജീവമായിരിക്കുകയാണ് നമിത . കൂടുതലായും താരം പങ്കുവെക്കുന്നത് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കട്ട ഫ്രീ ലുക്കിൽ തലയിൽ ഒരു സ്കാർഫ് കൂടി കെട്ടി കൊണ്ടാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഫോട്ടോസ് പകർത്തിയിട്ടുള്ളത് മെറിൻ ജോർജ് ആണ് . അടുത്ത ചിത്രം നടൻ കാളിദാസ് ജയറാമിന്റെ ഒപ്പമുള്ള രജനിയാണ്.

Scroll to Top