സ്ലീവ്ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി നമിത പ്രമോദ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ട്രാഫിക് ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടുകൊണ്ട് 2011 മുതൽക്കേ അഭിനയരംഗത്ത് സജീവമായ താരമാണ് നമിത പ്രമോദ്. തൊട്ടടുത്ത വർഷം തന്നെ തൻറെ പതിനാറാം വയസ്സിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു . തുടർന്ന് അങ്ങോട്ട് മലയാള സിനിമകളിൽ സജീവ താരമായി നമിത മാറി. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്ത താരം പിന്നീട് സൗണ്ട് തോമ, പുള്ളി പുലികളും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ, വില്ലാളി വീരൻ , ഓർമ്മയുണ്ടോ ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽസ്, കമ്മാരസംഭവം, ഈശോ തുടങ്ങിയ ചിത്രങ്ങളിൽ നായകയായി അഭിനയിച്ചു. ആറോളം ചിത്രങ്ങൾ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്ത് ശോഭിച്ച താരം സ്വന്തമായി ബിസിനസ്സും ആരംഭിച്ചിട്ടുണ്ട് . മലയാളം ചിത്രങ്ങൾക്ക് പുറമേ നമിത തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു മ്യൂസിക് ആൽബത്തിൽ വേഷമിട്ടുകൊണ്ടാണ് നമിത തൻറെ കരിയർ ആരംഭിക്കുന്നത്. താരം പിന്നീട് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മേ ദേവി എന്ന പരമ്പരയിലും വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലും അഭിനയിച്ചു. ഈ പരമ്പരകളിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്നാണ് സിനിമയിലേക്കുള്ള നമിതയുടെ രംഗപ്രവേശനം.സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നമിത പ്രമോദ്. താരം തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ നമിത പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വനിതാ ദിനാശംസകൾ നേർന്നു കൊണ്ട് ആണ് നമിത തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. സ്ലീവ്ലെസ് ടോപ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ആണ് താരം എത്തിയത്. ഷീ ഡിസൈൻസിന്റേതാണ് താരത്തിന്റെ കോസ്റ്റ്യൂം. സ്റ്റൈലിംഗ് നിർവഹിച്ചത് രശ്മി മുരളീധരൻ ആണ് . മെറിൻ ഫിലിപ്പ് ആണ് നമിതയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top