പ്രിന്റഡ് സാരിയും ബ്ലാക്ക് കളർ ബ്ലൗസിലും സുന്ദരിയായി നടി നമിത പ്രമോദ്..

തൻറെ അഭിനയ മികവുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വരികയും ഒട്ടും വൈകാതെ തന്നെ നായികയായി ശോഭിക്കുകയും ചെയ്ത താരമാണ് നടി നമിത പ്രമോദ്. നമിതയും ഈ അടുത്ത് ആയി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. കൂടുതലായും താരം തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. നിലവിൽ താരം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്.



ഇപ്പോൾ ഇതാ നമിത തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്മണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ എന്ന വരികൾ കുറിച്ചുകൊണ്ടാണ് നമിത തൻറെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് നമിതയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത് . മേക്കപ്പിനെയും സാരിയെയും കുറിച്ച് പ്രത്യേകം പരാമർശിച്ചു കൊണ്ടും കമന്റുകൾ എത്തിയിട്ടുണ്ട്. പ്രിന്റഡ് സാരിയും ബ്ലാക്ക് കളർ ബ്ലൗസും ആണ് താരത്തിന്റെ വേഷം .



മ്യൂസിക് ആൽബത്തിലൂടെ അഭിനേ ജീവിതത്തിന് തുടക്കം കുറിച്ച നമിത ബാലതാരമായി പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ചെയ്തു. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ നായികയായും കടന്നുവന്നു. അതിനുശേഷം സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ, വില്ലാളിവീരൻ , ഓർമ്മയുണ്ടോ ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ ?, അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽസ്, കമ്മാരസംഭവം എന്നീ ചിത്രങ്ങളിൽ എല്ലാം നായിക വേഷം ചെയ്തു മലയാള സിനിമയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കി എടുത്തു ഈ താരം. ആറിലേറെ ചിത്രങ്ങളാണ് അണിയറയിൽ താരത്തിന്റെതായി നിലവിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Scroll to Top