ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്ത് ശോഭിച്ചിട്ടുള്ള താരമാണ് നടി നമിത പ്രമോദ്. നിലവിൽ മറ്റുതാരങ്ങളെ പോലെ നമിതയും സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ്. താരം തൻറെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി നിലവിൽ മാറുകയാണ്. നമിതയുടെ പോസ്റ്റുകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കുന്നുണ്ട്. കുറച്ചുനാളുകളായി ഗ്ലാമറസ് ഫോട്ടോഷോട്ടുകൾ കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ് നമിത. വീണ്ടും താരം ഒരു പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് .

ജീൻസും ബ്ലാക്ക് ക്രോപ്പ് ടോപ്പും റെഡ് ഓവക്കോട്ടും ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂ ഡിസൈൻ സ്റ്റുഡിയോയുടെതാണ് താരം ധരിച്ചിരിക്കുന്ന വസ്ത്രം . രശ്മി മുരളീധരൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത്. അമോറൈറ്റിന്റെ ആഭരണമാണ് നമിത അണിഞ്ഞിട്ടുള്ളത്. നമിതയുടെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് മെറിൻ ജോർജ് ആണ് . നിരവധി ആരാധകരാണ് നമിതയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തെ കൂടുതൽ തിളക്കത്തോടെ കാണാൻ സാധിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

2006 ൽ ഒരു മ്യൂസിക് ആൽബത്തിലൂടെ കരിയർ ആരംഭിച്ച നമിത പിന്നീട് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുകയായിരുന്നു. ട്രാഫിക് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് ചുവട് വയ്ക്കുകയും തൊട്ടടുത്ത വർഷം തന്നെ നായികയായി രംഗപ്രവേശനം ചെയ്യുകയും ചെയ്തു. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ലോ പോയിൻറ് , വിക്രമാദിത്യൻ, വില്ലാളിവീരൻ , ഓർമ്മയുണ്ടോ ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ ?, അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽസ്, കമ്മാരസംഭവം എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ . കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഈശോ ആണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം . ആറോളം ചിത്രങ്ങളാണ് നമിതയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
