ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായി കരിയറിന് തുടക്കം കുറിച്ച താരമാണ് നടി നമിത പ്രമോദ്. ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്താണ് ശ്രദ്ധേയ പരമ്പരകളായ വേളാങ്കണ്ണി മാതാവ്, എൻറെ മാനസപുത്രി, അമ്മേ ദേവി എന്നീ പരമ്പരകളിൽ നമിത വേഷമിടുന്നത്. സിനിമയിലേക്കും ബാലതാരമായി തന്നെയാണ് നമിത കടന്നുവന്നത്. ഏറെ നിരൂപക പ്രശംസ നേടിയ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാൽ താരത്തിന് സിനിമയിൽ അധികകാലം ബാലതാരമായി തന്നെ നിലകൊള്ളേണ്ടി വന്നില്ല. തൊട്ടടുത്ത ചിത്രത്തിൽ താരം നായികയായി അരങ്ങേറ്റം കുറിച്ചു.
നിവിൻപോളി നായകനായി എത്തിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത നായിക വേഷം ചെയ്തത്. ഈ ചിത്രം അധികം ശ്രദ്ധ നേടിയില്ല എങ്കിലും തുടർന്നങ്ങോട്ട് നിരവധി നായിക വേഷങ്ങൾ നമിതയെ തേടിയെത്തുകയായിരുന്നു. 2013 ൽ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിലും കുഞ്ചോക്കോ ബോബന്റ നായികയായി പുള്ളി പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും നമിത അഭിനയിച്ചു. അങ്ങനെ 2013ലെ മലയാളത്തിലെ ടോപ് സ്റ്റാർ ആയി നമിതയെ തിരഞ്ഞെടുത്തു.
വിക്രമാദിത്യൻ, വില്ലാളി വീരൻ , ലോ പോയിൻറ് , ചന്ദ്രേട്ടൻ എവിടെയാ , ഓർമ്മയുണ്ടോ ഈ മുഖം , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽ, കമ്മാരസംഭവം, അൽ മല്ലു , ഈശോ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ നിരവധി യുവതാരങ്ങൾക്കൊപ്പം വേഷമിടുവാനും നമിതയ്ക്ക് സാധിച്ചു. കഴിഞ്ഞവർഷം നമിതയുടെ പുറത്തിറങ്ങിയത് ഒരു ചിത്രമാണെങ്കിൽ ഈ വർഷം ആറോളം ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ സജീവതാരമായ നമിത പങ്കുവയ്ക്കാറുള്ള പോസ്റ്റുകൾ എല്ലാം തന്നെ വളരെ വേഗം വൈറലായി മാറാറുണ്ട്. താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ ഗ്ലാമറസ് ഫോട്ടോസ് ആണ് നമിതയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യെല്ലോ കളർ ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഫാഷൻ മോഡൽ ആയ ജാൻവി നായരാണ് നമിതയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.





