സീതാരാമത്തിലെ നയികയല്ലെ ഇത്.. ബിക്കിനിയിൽ ഗ്ലാമറസായി നടി മൃണാൾ താക്കൂർ..

സീതാരാമം എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ നെഞ്ചിലേറ്റിയ താരസുന്ദരിയാണ് നടി മൃണാൾ താക്കൂർ . 2012 മുതൽക്കാണ് മൃണാൾ തൻറെ കരിയറിന് തുടക്കം കുറിച്ചത്. മറാത്തി ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള രംഗപ്രവേശനം. പിന്നീട് ഹിന്ദി തെലുങ്കു ഭാഷാ ചിത്രങ്ങളിലായി പ്രത്യക്ഷപ്പെട്ടു. സിനിമയിൽ വേഷമിടുന്നതിനു മുൻപ് ചില ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധിക്കപ്പെടുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. 2018ൽ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മൃണാൾ ചുവട് വച്ചു. 2019ൽ പുറത്തിറങ്ങിയ സൂപ്പർ 30, ബട്ല ഹൗസ് എന്ന ജീവചരിത്ര ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രത്യേക അംഗീകാരം നേടുവാൻ ഈ താരത്തിന് സാധിച്ചു. 2022ൽ പുറത്തിറങ്ങിയ തെലുങ്കുചിത്രമായ സീതാ രാമം ഗംഭീര വാണിജ്യ വിജയം നേടിയതോടെ അഭിനയരംഗത്ത് മൃണാൾ മികച്ച വിജയം കരസ്ഥമാക്കി.സീത രാമം പുറത്തിറങ്ങിയതോടെ നിരവധി പ്രേക്ഷകരാണ് ഈ താരത്തെ നെഞ്ചിലേറ്റിയത്. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രവും സീതാ രാമമാണ്. സെൽഫി എന്ന ബോളിവുഡ് ചിത്രം അതിനു ശേഷം ഇറങ്ങിയെങ്കിലും ഈ ചിത്രത്തിൽ ഒരു ഗാനരംഗത്തിലെ പ്രത്യേക റോളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. അഞ്ചോളം ചിത്രങ്ങളാണ് ഈ വർഷം താരത്തിന്റെതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഗുമ്രാ, പൂജ മേരി ജാൻ, പിപ്പ, ആൻഖ് മിക്കോളി ഇനി ബോളിവുഡ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മൃണാൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. ബിക്കിനിയിൽ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. കൂടുതൽ പേരും ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്തത് ഞങ്ങളുടെ സീത ഇങ്ങനെയല്ല എന്നാണ്. ഒട്ടേറെ ആരാധകർ ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ പേരും താരത്തിന്റെ ലുക്കിനെ സപ്പോർട്ട് ചെയ്യുന്നില്ല.

Scroll to Top