സീതാരാമത്തിലെ സീതയല്ലെ ഇത്..! ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് നടി മൃണാൾ താക്കൂർ..

ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ സീതാരാമം എന്ന ഒറ്റ ചിത്രത്തിലൂടെ ഹൃദയത്തിൽ ഇടം നൽകിയ താരസുന്ദരിയാണ് നടി മൃണാൾ താക്കൂർ . മൃണാൾ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2012 മുതൽക്കാണ് . മറാത്തി ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് ഹിന്ദി, തെലുങ്കു ഭാഷാ സിനിമകളിലും അവസരം ലഭിച്ചു. ചില ടെലിവിഷൻ പരമ്പരകളിലൂടെ സിനിമയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ശ്രദ്ധിക്കപ്പെടുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ലവ് സോണിയ എന്ന ചിത്രത്തിലൂടെ 2018ൽ ൽ ഹിന്ദി ചലച്ചിത്ര ലോകത്തേക്കും മൃണാൾ ചുവട് വച്ചു. 2019ൽ റിലീസ് ചെയ്ത ജീവചരിത്ര ബോളിവുഡ് ചിത്രങ്ങളായ സൂപ്പർ 30, ബട്ല ഹൗസ് എന്നിവയിലൂടെ പ്രത്യേക അംഗീകാരം നേടുവാൻ മുന്നാളിന് സാധിച്ചു. 2022ൽ പ്രദർശനത്തിന് എത്തിയ തെലുങ്കുചിത്രമായ സീതാ രാമം ഗംഭീര വാണിജ്യ വിജയം കരസ്ഥമാക്കിയതോടെ മൃണാൾ തന്റെ കരിയറിലും മികച്ച വിജയം സ്വന്തമാക്കി.

സീത രാമം പുറത്തിറങ്ങിയതോടെ നിരവധി ആരാധകരെയാണ് മൃണാൾ സ്വന്തമാക്കിയത്. അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രവും സീതാ രാമമാണ്. അതിനുശേഷം ആണ് സെൽഫി എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയത് എങ്കിലും ഇതിലെ ഒരു ഗാനത്തിൽ മാത്രമായിരുന്നു മൃണാൾ അഭിനയിച്ചത്. ഈ വർഷം താരത്തിന്റെതായി റിലീസിനായി തയ്യാറെടുക്കുന്നത് അഞ്ചോളം ചിത്രങ്ങളാണ്. ഗുമ്രാ, പൂജ മേരി ജാൻ, പിപ്പ, ആൻഖ് മിക്കോളി എന്നീ ഹിന്ദി ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഈയടുത്ത് പങ്കുവെച്ച ഒരു ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൂടുതൽ പ്രേക്ഷകർക്കും തങ്ങളുടെ സീത മഹാലക്ഷ്മിയുടെ ഇത്തരം ഒരു ലുക്ക് അംഗീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. പലരും കമൻറ് ബോക്സുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു ഹോട്ട് ഫോട്ടോഷൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് ഒരിക്കൽ കൂടി മൃണാൾ. സിൻസ് 1988 ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രമാണ് താരം ധരിച്ചിട്ടുള്ളത്. ഷിഫ ജെ ഗിലാനി ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.

Scroll to Top