ശ്രീനഗറിലെ തിയറ്ററുകൾ പതിറ്റാണ്ടുകള്‍ക്കിപ്പുറം നിറഞ്ഞ് കവിയുന്നു.. പഠാൻ സിനിമയെ കുറിച്ച്‌ പ്രധാനമന്ത്രി..

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ബോളിവുഡ് ചിത്രമാണ് കിംഗ്ഖാൻ നായകനായി വേഷമിട്ട പഠാൻ . ബോക്സ് ഓഫീസിൽ വമ്പൻ വിജയം കാഴ്ചവച്ചുകൊണ്ട് മുന്നേറുന്ന ഈ ചിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷക നേടുന്നത്. പ്രധാനമന്ത്രിയുടെ ഈ പരാമർശം ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ് ഫുൾ ഷോകളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു. ശ്രീനഗറിലെ തീയറ്ററുകൾ ഹൗസ് ഫുൾ ആകുന്നത് പതിറ്റാണ്ടുകൾക്കിപ്പുറമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻറെ ഈ പ്രശംസ കഴിഞ്ഞ ദിവസം ലോകസഭയിൽ സംസാരിക്കവെ ആയിരുന്നു.

ഇതിന് മുൻപ് നടന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും ബഹിഷ്കരണ ആഹ്വാനങ്ങളിലും പ്രതികരണവുമായി നേരത്തെ തന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു. അന്ന് നരേന്ദ്രമോദി പറഞ്ഞത് ബോളിവുഡിനെ കുറിച്ചും ബോളിവുഡ് താരങ്ങളെ കുറിച്ചും അനാവശ്യമായ പരാമർശങ്ങൾ നടത്തരുത് എന്നായിരുന്നു. ഇത്തരം വിവാദങ്ങൾ ചൂടുപിടിച്ചു നിന്ന സമയത്തും , ബോളിവുഡ് സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രം എന്ന പ്രശസ്തിയും സ്വന്തമാക്കിയിരിക്കുകയാണ് പഠാൻ .



865 കോടിയാണ് കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടു നിന്നുമായി ഈ ചിത്രം കരസ്ഥമാക്കിയത്. പഠാൻ തിയറ്ററുകളിൽ എത്തിയത് ജനുവരി 25 ന് ആയിരുന്നു. സിദ്ധാർത്ഥ് ആനന്ദാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. ഒരു ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങിയ ഈ ചിത്രം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായിരുന്നു. നായികയായി വേഷമിട്ടത് ദീപിക പദുക്കോണും നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെട്ടത് ജോൺ എബ്രഹാമും ആയിരുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

ഷാരൂഖ് ഖാൻ ഏറെ തയ്യാറെടുപ്പുകൾ ആണ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ച ഈ ചിത്രത്തിന് വേണ്ടി നടത്തിയത്. അതിഥി വേഷത്തിൽ സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നതും ചിത്രത്തെ നല്ല രീതിയിൽ പ്രമോട്ട് ചെയ്തിരുന്നു. ഹിന്ദിയിൽ മാത്രമല്ല തമിഴ് തെലുങ്കു പതിപ്പുകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ഷാരൂഖ് ഖാന്റേതായി പ്രഖ്യാപിക്കപ്പെട്ട പുതിയ പ്രോജക്ടുകൾ ആണ് ആറ്റിലിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ജവാൻ, രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡങ്കി എന്നിവ.

Scroll to Top