സാരിയിൽ സുന്ദരിയായി നടി മിയ ജോർജ്ജ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടി മിയ ജോർജ് തൻറെ കരിയർ ആരംഭിക്കുന്നത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് . 2010ലാണ് മിയ സിനിമയിൽ വേഷമിടുന്നത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിൽ കൈലാഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ സഹോദരി വേഷത്തിലാണ് മിയ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഡോക്ടർ ലവ്, ഈ അടുത്ത കാലം , നവാഗതർക്ക് സ്വാഗതം , തിരുവമ്പാടി തമ്പാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012 ൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്തു. ആ ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് മിയ എന്ന താരം ശ്രദ്ധ നേടുന്നത്. അതിനുശേഷം നിരവധി അവസരങ്ങൾ ചേർന്നു.റെഡ് വൈൻ,മെമ്മറീസ്, വിശുദ്ധൻ, സലാം കാശ്മീർ , മിസ്റ്റർ ഫ്രോഡ്, ഹായ് ഐ ആം ടോണി, നയന , കസിൻസ്, 32 ആം അധ്യായം 23 ആം വാക്യം, അനാർക്കലി , നമസ്തേ നമസ്തേ , വള്ളിയും തെറ്റി പുള്ളിയും തെറ്റി, പാവാട, ദി ഗ്രേറ്റ് ഫാദർ , ഷെർലക് ടോംസ്, ഇര , പരോൾ, എൻറെ മെഴുകുതിരി അത്താഴങ്ങൾ , പട്ടാമ്പി രാമൻ , ബ്രദേഴ്സ് ഡേ , ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ ചെറുതും വലുതുമായ റോളുകളിൽ തിളങ്ങി. പ്രണയവിലാസമാണ് താരത്തിന്റേതായ റിലീസ് ചെയ്ത അവസാന ചിത്രം . സിഐഡി ഷീല , പോലീസിന്റെ വില ഇനി മലയാള ചിത്രങ്ങളും രണ്ടു തമിഴ് ചിത്രവും താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.2020 ലാണ് മിയ വിവാഹിതയായത്. ഒരു മകനും ഉണ്ട് മിയക്ക് . ചെറിയൊരു ഇടവേള അഭിനയരംഗത്ത് നിന്നും വിവാഹത്തോടെ എടുത്തിരുന്നു എങ്കിലും പിന്നീട് ടെലിവിഷൻ രംഗത്ത് ആയാലും സിനിമയിൽ ആയാലും ശക്തമായ തിരിച്ചുവരവാണ് മിയ നടത്തിയത്. സോഷ്യൽ മീഡിയയിലെയും ഒരു നിറസാന്നിധ്യമായി ഈ താരം മാറുകയായിരുന്നു. മിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.ഇപ്പോഴിതാ വിഷു സ്പെഷ്യലായി മിയ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. കസവ് സാരി ധരിച്ച് അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എ ആർ ക്ലോത്തിങ് ബ്രാൻഡിന്റെ കൂത്താമ്പുള്ളി ഹാൻഡ്‌ലും സാരിയാണ് മിയ ധരിച്ചിരിക്കുന്നത്. മിയ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആണ് . ശബരിനാഥ് സ്റ്റൈലിംഗ് നിർവഹിച്ച മിയയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അബിൻ പ്രസാദ് ആണ് .

Scroll to Top