റെഡ് ഔട്ട് ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി മിയ..!

ടെലിവിഷൻ പരമ്പരങ്ങളിലൂടെ കരിയർ ആരംഭിച്ച പിന്നീട് സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നടി മിയ ജോർജ് . അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ എന്നീ പരമ്പരകളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ്. സിനിമയിലേക്ക് കടന്നു വരുന്നത് രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ്. സച്ചിയുടെ തിരക്കഥയിൽ ഇറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്.തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലാണ് മിയ നായികയായി വേഷമിട്ടത്. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷവും തൻറെ അഭിനയ ജീവിതം തുടർന്നു കൊണ്ടു പോകുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് മിയ. മിയയുടെ വിവാഹം 2020 ആയിരുന്നു 2021 ൽ താരത്തിന് ഒരു മകൻ ജനിക്കുകയും ചെയ്തു. ഈ ഒരു സമയത്ത് മാത്രമായിരുന്നു മിയ അഭിനയരംഗത്ത് നിന്ന് തൽക്കാലികമായി വിട്ടിരുന്നത്. ഈ വർഷം മുതൽ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം.ഇക്കഴിഞ്ഞ ദിവസമാണ് മിയ പ്രധാന വേഷത്തിൽ എത്തിയ പ്രണയവിലാസം എന്ന ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത് . മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത് :കഴിഞ്ഞവർഷം തമിഴിൽ റിലീസ് ചെയ്ത കോബ്ര എന്ന വിക്രം ചിത്രത്തിലും മിയ വേഷമിട്ടിരുന്നു. നിലവിൽ താരം സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഡ്രാമ ജൂനിയേഴ്സ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ്.ഷോയിലേക്ക് എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ മിയ പങ്കുവയ്ക്കാറുണ്ട്. മിയ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചത് ശബരിനാഥാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആന്റണിയാണ്.

Scroll to Top