ലെഹങ്കയിൽ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ താരം മൃദുല വിജയ്..

മലയാളം, തമിഴ് ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ച് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് നടി മൃദുല വിജയ് . ശ്രീലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 2014 മുതൽക്കാണ് മൃദുല തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തമിഴ് സിനിമയിലൂടെ ആയിരുന്നു കരിയറിന്റെ തുടക്കം. നൂറാം നാൾ എന്ന തമിഴ് ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് രംഗപ്രവേശനം. പിന്നീട് ജെന്നിഫർ കറുപ്പയ്യ , കാടൻ അൻബൈ മുറിക്കും എന്നീ തമിഴ് ചിത്രങ്ങളിലും സെലിബ്രേഷൻ, ബ്രിട്ടീഷ് ബംഗ്ലാവ് തുടങ്ങിയ മലയാള ചിത്രങ്ങളിലും മൃദുല വേഷമിട്ടു.2015 മുതൽക്കാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ ആരംഭിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കല്യാണസൗഗന്ധികം എന്ന പരമ്പരയിലൂടെയായിരുന്നു ആരംഭം. പിന്നീട് കൃഷ്ണതുളസി , മഞ്ഞരുകും കാലം, ഭാര്യ , പൂക്കാലം വരവായി , തുമ്പപ്പൂ എന്നീ പരമ്പരകളിൽ വേഷമിട്ടു. നിലവിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന പരമ്പരയിലാണ്. ഈ പരമ്പരയിൽ അർച്ചന കവി അവതരിപ്പിച്ചിരുന്ന അനാമിക എന്ന കഥാപാത്രത്തിന് പകരമായി ആണ് നിലവിൽ മൃദുല അഭിനയിക്കുന്നത്.സീരിയലുകൾക്ക് പുറമേ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും മൃദുല പങ്കെടുത്തിട്ടുണ്ട്. മത്സരാർത്ഥിയായും അതിഥി താരമായും എല്ലാം മൃദുല എത്താറുണ്ട്. 2021 ലാണ് മൃദുല വിവാഹിതയാകുന്നത് . ടെലിവിഷൻ താരം യുവ കൃഷ്ണ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2022 ഇവർക്ക് ഒരു മകളും ജനിച്ചിരുന്നു ധ്വനി കൃഷ്ണ എന്നാണ് മകളുടെ പേര്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി മൃദുല പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത് മൃദുല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ലൈറ്റ് റോസ് കളർ ലെഹങ്ക ധരിച്ച് അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തോട് പുഞ്ചിരിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് മൃദുല തൻറെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. അഹം ബൊട്ടിക്കിന്റേതാണ് കോസ്റ്റ്യൂം. അകിൻ പാദുവ ആണ് മൃദുലയുടെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Scroll to Top